| Wednesday, 11th March 2026, 7:26 am

ഓരോ അമ്മയ്ക്കും കുട്ടികള്‍ക്കായി സമയം കണ്ടെത്തേണ്ടതുണ്ട്; ദീപികയുടെ എട്ടു മണിക്കൂര്‍ ജോലി പരാമര്‍ശത്തില്‍ യാമി ഗൗതം

ഐറിന്‍ മരിയ ആന്റണി

സമീപകാലത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു സിനിമാ മേഖലയിലെ ജോലിസമയം. എട്ട് മണിക്കൂര്‍ ജോലി ചെയ്യുന്നതിനെ കുറിച്ച് ബോളിവുഡ് സൂപ്പര്‍ താരം ദീപിക പദുക്കോണ്‍ നടത്തിയ പരാമര്‍ശം ചലച്ചിത്ര ലോകത്ത് വലിയ കോളിളക്കങ്ങള്‍ സൃഷ്ടിച്ചു.

സിനിമാ സെറ്റുകളില്‍ ജോലി സമയം എട്ടുമണിക്കൂറായി കുറക്കണമെന്നും പ്രതിഫലം വര്‍ധിപ്പിക്കണമെന്നും താരം ആവശ്യപ്പെട്ടതിന് പിന്നാലെ കല്‍ക്കി2, സ്പിരിറ്റ് തുടങ്ങി വമ്പന്‍ സിനിമകളില്‍ നിന്ന് ദീപികയെ മാറ്റിയത് വലിയ ചര്‍ച്ചക്ക് കാരണമായി.

കുഞ്ഞിന്റെയും കുടുംബത്തിന്റയും ഉത്തരവാദിത്തം കാരണം എട്ട് മണിക്കൂറില്‍ കൂടുതല്‍ ഒരു സിനിമയ്ക്കും വേണ്ടി ജോലി ചെയ്യാന്‍ കഴിയില്ലെന്ന നിബന്ധനയോടെയാണ് ദീപിക ഈ സിനിമകള്‍ ഉപേക്ഷിച്ചത്. പിന്നാലെ താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി.
ഇപ്പോള്‍ ഗൃഹശോഭയുമായുള്ള അഭിമുഖത്തില്‍ ദീപിക നടത്തിയെ പരാമര്‍ശത്തെ പിന്തുണച്ച് കൊണ്ട് സംസാരിക്കുകയാണ് നടിയും മോഡലുമായ യാമി ഗൗതം.

‘നടന്റെയും സംവിധായകന്റെയും നിര്‍മാതാവിന്റെയും ധാരണയെ ആശ്രയിച്ചാണ് അത്തരം തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുക. എല്ലാവര്‍ക്കും അവരവരുടെ ഇഷ്ടത്തിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. ഒരു കലാകാരി ഇത്തരമൊരു പരാമര്‍ശം നടത്തിയതിന്റെ പേരില്‍ അത് വിവാദമാക്കുന്നതിനോട് യോജിക്കാനാവില്ല.

കാരണം ഓരോ അമ്മയ്ക്കും തന്റെ കുട്ടികള്‍ക്കായി സമയം കണ്ടെത്തേണ്ടതുണ്ട്. അത് അവളുടെ അവകാശമാണ്. നായിക എന്നതിലുപരി അവര്‍ അമ്മയും മരുമകളുമാണ്. അവര്‍ക്ക് വീട്ടില്‍ ഉത്തരവാദിത്തങ്ങളുണ്ട്,’ യാമി ഗൗതം പറയുന്നു.

ജോലിയും കുടുംബവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിന് അവര്‍ക്ക് സ്വന്തം നിബന്ധനകളില്‍ പ്രവര്‍ത്തിക്കേണ്ടത് പ്രധാനമാണെന്നും ലൊക്കേഷന്‍ മറ്റ് സാങ്കേതിക പ്രശ്നങ്ങള്‍ എന്നിവ കാരണം സിനിമാ മേഖലയില്‍ സമയപരിധി നിശ്ചയിക്കുന്നത് ബുദ്ധിമുട്ടായിരിക്കാമെങ്കിലും അത് അസാധ്യമായ കാര്യമൊന്നുമല്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.

അതേസമയം സുപര്‍ണ വര്‍മ്മ സംവിധാനം ചെയ്ത ഹഖാണ് യാമിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഇമ്രാന്‍ ഹാഷ്മി, ഷീബ ഛദ്ദ, എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ ചിത്രം ജംഗ്ലി പിക്‌ചേഴ്‌സ് , ഇന്‍സോമ്‌നിയ ഫിലിംസ്, ബവേജ സ്റ്റുഡിയോസ് എന്നിവയുടെ ബാനറുകളില്‍ വിനീത് ജെയിന്‍ , വിശാല്‍ ഗുര്‍നാനി, ജൂഹി പരേഖ് മേത്ത എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചത്.

Content Highlight:  yami Gautam on Deepika’s eight-hour work comment

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more