| Thursday, 12th September 2013, 5:03 pm

യാഹൂവിന് 800 മില്യണ്‍ ഉപയോക്താക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]സാന്‍ ഫ്രാന്‍സിസ്‌കോ: യാഹൂവിന് 800 മില്യണ്‍ ഉപയോക്താക്കളുള്ളതായി സി.ഇ.ഒ മരീസ മേയര്‍. മരീസ മേയര്‍ യാഹൂവില്‍ എത്തിയതിന് ശേഷം ഉപഭോക്താക്കളുടെ എണ്ണത്തില്‍ 20 ശതമാനം വളര്‍ച്ചയുണ്ടായെന്നാണ് വിലയിരുത്തല്‍.

15 മാസങ്ങള്‍ക്ക് മുമ്പാണ് മരീസ ഗൂഗിളില്‍ നിന്നും യാഹൂവിലേക്ക് എത്തുന്നത്. മരീസയുടെ നേതൃപാടവമാണ് യാഹൂവിന്റെ വളര്‍ച്ചയ്ക്ക് പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്.

യാഹൂവിലേക്കുള്ള ട്രാഫിക് കൂടാതെയാണ് 800 ഉപയോക്താക്കള്‍ എന്നതും ശ്രദ്ധേയമാണ്. അതേസമയം, ഉപയോക്താക്കളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ടെങ്കിലും തകര്‍ച്ചയില്‍ നിന്ന് കരകയറാനുള്ള തീവ്രശ്രമത്തിലാണ് യാഹൂ.

നേരത്തേ ഗൂഗിളിനോട് മാത്രമാണ് യാഹൂവിന് മത്സരിക്കേണ്ടിയിരുന്നത് എങ്കില്‍ ഇപ്പോള്‍ ഫേസ്ബുക്കും യാഹൂവിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.

We use cookies to give you the best possible experience. Learn more