| Sunday, 22nd December 2013, 1:16 pm

സോളോ ക്യൂ 3000 ഫാബ്ളറ്റ് 5.7 വിപണിയിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]സോളോ ക്യു 3000 എന്ന പേരില്‍ പുതിയ ഫാബ് ളറ്റ് വിപണിയിലെത്തി.

5.7 ഇഞ്ച് ആണ് ഡിസ് പ്ലേ. ഡ്യുവല്‍ സിമ്മാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. ആന്‍ഡ്രോയ്ഡ് 4.2 ജെല്ലി ബീന്‍ ടെക്‌നോളജിയാണ് ഫോണിനുള്ളത്.

2 ജിബിയാണ് റാം. 16 ജിബി ഇന്‍ബില്‍ട്ട് സ്‌റ്റോറേജുണ്ട്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 32 ജിബിവരെയായി മെമ്മറി ഉയര്‍ത്താം.

പിന്‍വശത്തെ ക്യാമറ 13 മെഗാപിക്‌സലാണ്. 5 മെഗാപിക്‌സലാണ് മുന്‍വശത്തെ ക്യാമറ.

ബ്ലൂടൂത്ത്, വൈഫൈ, ഹോട്ട്‌സ്‌പോര്‍ട്ട, െൈമക്രോ യു.എസ്.ബി തുടങ്ങി കണക്ടിവിറ്റി ഓപ്ഷനുകള്‍ നിരവധിയുണ്ട്.

4000 എം.എ.എച്ച് ആണ് ബാറ്ററി ലൈഫ്.21 മണിക്കൂര്‍ മുതല്‍ 33 മണിക്കൂര്‍ വരെയാണ് ടോക്ക് ടൈം പറയുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more