| Monday, 15th July 2013, 3:51 pm

സോളോ പ്ലേ ടി 1000 പുറത്തിറക്കി വില; 15,999

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]പുതിയ സ്മാര്‍ട്‌ഫോണുമായി സോളോ വീണ്ടും രംഗത്തെത്തി. സോളോ പ്ലേ ടി 1000 എന്നാണ് ഫോണിന്റെ പേര്.

1.5 ജിഎച്ച് സെഡ് ടെഗ്രാ 3 കോഡ് കോര്‍ മൊബൈല്‍ പ്രൊസസറാണ് ഉപയോഗിച്ചിരിക്കുന്നത്. 15,999 രൂപയാണ് ഫോണിന്റെ വില. []

ആന്‍ഡ്രോയ്ഡ് 4.1 ജെല്ലിബീന്‍ ടെക്‌നോളജിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. 4.7 ഇഞ്ച് എച്ച് ഡി ഐ.പി.എസ് വണ്‍ ഗ്ലാസ് സൊലൂഷന്‍ ഡിസ്‌പ്ലേയാണ് സോളോ പ്ലേ ടി 1000 ല്‍ ഉപയോഗിച്ചിരിക്കുന്നത്.

പിന്‍വശത്തെ ക്യാമറയ്ക്ക് 8 മെഗാപിക്‌സല്‍ ഓട്ടോ ഫോക്കസും ബി എസ് ഐ സെന്‍സറും ഉണ്ട്. മുന്‍വശത്തെ ക്യാമറ 2 മെഗാപിക്‌സലാണ്.
4 ജിബി ഇന്റേമല്‍ സ്റ്റോറേജാണ് ഫോണിനുള്ളത്.

32 ജിബി വരെയായി ഇത് ഉയര്‍ത്താം. 1900 എംഎച്ച് ബാറ്ററി ലൈഫാണ് കമ്പനി പ്രദാനം ചെയ്യുന്നത്. 3 ജി, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ് സംവിധാനവും ഉണ്ട്.

1080 പി വീഡിയോ റെക്കോഡിങ്ങും പ്ലേ ബാക്ക് സംവിധാനവും ഉണ്ട്. സോളോ പ്ലേ ടി 1000 ഓണ്‍ലൈനില്‍ ലഭ്യമാണ്.

Latest Stories

We use cookies to give you the best possible experience. Learn more