| Tuesday, 27th March 2018, 7:51 pm

വീണ്ടും ഞെട്ടിച്ച് ഷവോമി; എം.ഐ മിക്‌സ് 2 എസ് വിപണിയിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

സാധാരണക്കാരുടെ ഐഫോണന്നാണ് ഷവോമി അറിയപ്പെടുന്നത്. ന്യായവിലയില്‍ ലഭിക്കുന്ന കൂടുതല്‍ ഫീച്ചേഴ്സ് കാരണം ഏവരുടെയും പ്രിയപ്പെട്ട ഫോണാണ് ഷവോമി. ഇപ്പോഴിതാ ഫോണ്‍ പ്രേമികള്‍ക്കായി എം.ഐ മിക്‌സ് 2 എസ് അവതരിപ്പിച്ചിരിക്കുകയാണ് ഷവോമി.

പുതിയ ഷവോമി എം.ഐ മിക്‌സ് 2 എസ് ക്വാല്‍കം സ്നാപ്പ്ഡ്രാഗണ്‍ 845 പ്രൊസസറോടുകൂടിയതും. ഡ്യുയല്‍ ഫ്രണ്ട് ക്യാമറയോടു കൂടിയതുമാണ്. അടിസ്ഥാന വില 34,000 മുതലാണ്.

മൂന്ന് വേരിയന്റുകളിലാണ് എം.ഐ മിക്‌സ് 2 എസ് ലഭിക്കുന്നത്. 6ജി.ബി റാം 64ജി.ബി ഇന്റേണല്‍ മെമ്മറിയുമുള്ളതിന് 34,000 രൂപയും, 6 ജി.ബി റാം, 128 ജി.ബി സ്റ്റോറജ് സ്പെയ്സുമുള്ളതിന് 37,000 രൂപയും, 8ജി.ബി റാം 256 ജി.ബി സ്റ്റോറജ് സ്പെയ്സും ഉള്ളതിന് 41,000 രൂപയുമാണ് ഇന്ത്യയിലെ വില.

ചൈനയില്‍ ഏപ്രില്‍ മൂന്നിന് രാവിലെ പത്തുമണിക്കാണ് ആദ്യ വില്‍പന. ഇന്ത്യയിലും ഉടന്‍ തന്നെ ഗംഭീരമായി തന്നെ ലോഞ്ച് ചെയ്യുമെന്നും ഷവോമി പറയുന്നു.

12എം.ബി ഡ്യൂയല്‍ ഫ്രണ്ട് ക്യാമറയോടു കൂടിയാണ് എം.ഐ മിക്‌സ് 2 എസിന്റ വരവ്.

Latest Stories

We use cookies to give you the best possible experience. Learn more