| Monday, 9th July 2018, 2:59 pm

ഷവോമി വാര്‍ഷിക വില്പന; നാല് രൂപയ്ക്ക് റെഡ്മി വൈ1, സ്മാര്‍ട്ട് ടിവി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്ത്യന്‍ വിപണിയില്‍ നാല് വര്‍ഷം കൊണ്ട് വമ്പന്‍ വിജയം നേടിയ ഷവോമി തങ്ങളുടെ നാലാം വാര്‍ഷികം ആഘോഷിക്കുന്നു. ഒരുപാട് ഓഫറുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കി കൊണ്ടാണ് ഷവോമി വാര്‍ഷികം ആഘോഷിക്കുന്നത്.

ജൂലൈ 10 മുതല്‍ 12 വരെയാണ് വാര്‍ഷികാഘോഷം പ്രമാണിച്ചുള്ള വില്പന ഷവോമിയുടെ വെബ്‌സൈറ്റ് വഴി നടക്കുക. നാല് രൂപയ്ക്ക് എം.ഐയുടെ വാണിജ്യവിജയമായ ഉല്പന്നങ്ങങ്ങളുടെ കമ്പനി ആഘോഷത്തിന്റെ ഭാഗമായി വിറ്റഴിക്കുന്നുണ്ട്.

റെഡ്മി വൈ1, എം.ഐ ലെ.ഇ.ഡി ടി.വി 4 എന്നിവയാണ് 4 രൂപയ്ക്ക് വില്‍ക്കുക. റെഡ്മി നോട്ട് 5, നോട്ട് 5 പ്രോ, എം ഐ മിക്‌സ് 2 എന്നീ ഫോണുകള്‍ക്ക് വിലയില്‍ ഇളവുണ്ടാകും.

എസ്.ബി.ഐ, പേ ടിയെം, മൊബിക്വിക്ക് എന്നിവ ഉപയോഗിക്കുന്നവര്‍ക്കും ഡിസ്‌കൗണ്ടുകളുണ്ട്. എസ്.ബി.ഐ കാര്‍ഡ് ഉപയോഗിച്ച് 7500 രൂപയ്ക്ക് മുകളില്‍ ചെലവാക്കുന്ന ആള്‍ക്ക് 500 രൂപയാണ് ഇളവ് ലഭിക്കുക.

എം.ഐ മിക്‌സ് 2 27,999 രൂപയ്ക്കും, എം.ഐ ആക്‌സ് 2 14,999 രൂപയ്ക്കും ലഭിക്കുമെന്ന് കമ്പനി വെബ്‌സൈറ്റ് സൂചിപ്പിക്കുന്നു. റെഡ്മി നോട്ട് 5ഉം എം.ഐ വി ആര്‍ പ്ലേയും ഒരുമിച്ച് വാങ്ങാന്‍ 9,999 രൂപ നല്‍കിയാല്‍ മതിയെന്നും കമ്പനി വെബ്‌സൈറ്റ് സൂചിപ്പിക്കുന്നു.

ഇവയ്ക്ക് പുറമേ രാവിലെ 10 മണി മുതല്‍ ഉപഭോക്താക്കള്‍ക്ക് പ്രത്യേക കൂപ്പണുകളും വെബ്‌സൈറ്റ് വഴി കമ്പനി നല്‍കും. 50, 100, 200, 500 രൂപകളുടെ കൂപ്പണുകളാണ് കമ്പനി നല്‍കുക, ഇത് വെബ്‌സൈറ്റില്‍ നിന്നും കുറഞ്ഞത് 600 രൂപയെങ്കിലും ഉള്ള ഉല്പന്നങ്ങള്‍ വാങ്ങാന്‍ ഉപയോഗിക്കാം.

Latest Stories

We use cookies to give you the best possible experience. Learn more