| Friday, 6th July 2018, 8:27 pm

ഷവോമിയുടെ 'കിസ്‌കാ ബജാ' ക്യാംപെയ്ന്‍ വമ്പന്‍ ഹിറ്റ്; എല്ലാവര്‍ക്കും ഇപ്പോള്‍ ഒരു റിങ്ങ്‌ടോണ്‍ മാത്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്ത്യയില്‍ ഏറ്റവും പ്രിയങ്കരമായ ഫോണുകളിലൊന്നായി ഷവോമി മാറിയത് വളരെ പെട്ടന്നാണ്. വിലക്കുറവും, മികച്ച സവിശേഷതകളുള്ള ഫോണുകളും ചൈനീസ് നിര്‍മ്മാതക്കളെ എളുപ്പത്തില്‍ ഇന്ത്യന്‍ വിപണി പിടിച്ചെടുക്കാന്‍ സഹായിച്ചു.

ഇപ്പോള്‍ ഷവോമി പുറത്തിറക്കിയിരിക്കുന്ന പരസ്യത്തിലും ഊന്നല്‍ നല്‍കുന്നത് ഈ ജനപ്രിയതയ്ക്കാണ്, ഷവോമിയുടെ റിങ്ങ്‌ടോണിന്റെ പ്രചാരമാണ് പരസ്യത്തിലെ മുഖ്യവിഷയം.

ഒരു കോടതിമുറിയില്‍ ജഡ്ജി വിധി പ്രസ്താവിക്കവെ ഒരു ഫോണ്‍ റിങ്ങ് ചെയ്യുന്നു. ഷവോമിയുടെ റിങ്ങ്‌ടോണാണ് മുഴങ്ങുന്നത്. കോടതിയിലെ എല്ലാവരും ശബ്ദം കേട്ട് തങ്ങളുടെ പോക്കറ്റ് പരിശോധിക്കുകയാണ്. എല്ലാവരുടേയും റിങ്ങ്‌ടോണ്‍ ഇതാണെന്നാണ് പരസ്യത്തിലൂടെ കമ്പനി അര്‍ത്ഥമിടുന്നത്.

എന്തായാലും പരസ്യം സോഷ്യല്‍ മീഡിയയില്‍ വമ്പന്‍ ഹിറ്റായിരിക്കുകയാണ്.

“കിസ്‌കാ ബജാ” എന്നാണ് ഈ ക്യാംപെയിനിന് ഷവോമി പേരിട്ടിരിക്കുന്നത്. പരസ്യം ടെലിവിഷന്‍, റേഡിയോ തുടങ്ങിയ മാധ്യമങ്ങളിലൂടെ ഉടന്‍ പ്രചരിപ്പിക്കും.

തങ്ങളുടെ കമ്പനി ഇന്ന് എവിടെ നില്‍ക്കുന്നു എന്ന് കാണിക്കുകയാണ് പരസ്യത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഷവോമി ഇന്ത്യയുടെ മാനേജിങ്ങ് ഡയറക്ടര്‍ മനു ജെയിന്‍ പറഞ്ഞു.

പരസ്യത്തിന്റെ വീഡിയോ കാണാം

Latest Stories

We use cookies to give you the best possible experience. Learn more