WWE – WWF ഹാള്‍ ഓഫ് ഫെയ്മറും ഇതിഹാസ താരവുമായ ഹള്‍ക്ക് ഹോഗന്‍ എന്ന ഇന്‍ റിങ് നെയ്മില്‍ പ്രശസ്തനായ ടെറി ജീന്‍ ബോള്‍ലിയ (71) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. ഹോഗന്റെ മരണം ഡബ്ല്യൂ.ഡബ്ല്യൂ.ഇ സ്ഥിരീകരിക്കുന്നുണ്ട്.
വേള്‍ഡ് റെസ്‌ലിങ് ഫെഡറേഷന്റെ വളര്‍ച്ചയില്‍ ഏറ്റവും വലിയ പങ്കുവഹിച്ച താരമായിരുന്നു ഹോഗന്‍. പ്രൊമോഷന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ബേബി ഫേസില്‍ ഒരാള്‍ കൂടിയായിരുന്നു അദ്ദേഹം.
1983ലാണ് ഹോഗന്‍ വേള്‍ഡ് റെസ്‌ലിങ് ഫെഡറേഷന്റെ ഭാഗമാകുന്നത്. വളരെ പെട്ടെന്ന് തന്നെ തന്റെ ഇന്‍ റിങ് പെര്‍ഫോര്‍മെന്‍സ് കൊണ്ടും മൈക്ക് സ്‌കില്‍ കൊണ്ടും താരം പ്രൊമോഷന്റെ ഉയരങ്ങളിലെത്തി. ഹള്‍ക്കമാനിയ എന്ന പദം പോലും ഡബ്ല്യൂ.ഡബ്ല്യൂ.എപില്‍ പിറവിയെടുത്തു.
പ്രൊമോഷന്റെ ഏറ്റവും വലിയ ഇവന്റായ റെസില്‍ മാനിയയുടെ ആദ്യ ഒമ്പതില്‍ എട്ടും ഹെഡ്‌ലൈന്‍ ചെയ്തത് ഹോഗനായിരുന്നു. മറ്റൊരു ഇതിഹാസ താരം ആന്ദ്രേ ദി ജയന്റിനൊപ്പമുള്ള റെസില്‍ മാനിയ 3ലെ മാച്ചും ഏറെ പ്രശസ്തമായിരുന്നു.
തുടര്‍ച്ചയായ 1474 ദിവസം വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കി ചരിത്രം സൃഷ്ടിച്ച ഹോഗന്‍ 1990ലെയും 1991ലെയും റോയല്‍ റംബിള്‍ മത്സരവും വിജയിച്ചിരുന്നു. ഇതോടെ തുടര്‍ച്ചയായി റോല്‍ റംബിള്‍ വിജയിക്കുന്ന ആദ്യ താരമായും ഹോഗന്‍ റെക്കോഡിട്ടിരുന്നു.
1988ലെ ആന്ദ്രേ ദി ജയന്റിനൊപ്പമുള്ള മത്സരം യു.എസ്. ടെലിവിഷന്‍ ബ്രോഡ്കാസ്റ്റിങ് ചരിത്രത്തില്‍ ഏറ്റവുമധികം ആളുകള്‍ കണ്ട മത്സരമായും ചരിത്രത്തില്‍ ഇടം പിടിച്ചു.
1993ല്‍ താത്കാലികമായി റെസ്‌ലിങ് റിങ്ങിനോട് വിടപറഞ്ഞ് അഭിനയജീവിതത്തില്‍ സജീവമായ ഹോഗന്‍ 2002ല്‍ ന്യൂ വേള്‍ഡ് ഓര്‍ഡര്‍ എന്ന ഫാക്ഷന്‍ രൂപീകരിച്ച് വമ്പന്‍ തിരിച്ചുവരവ് നടത്തി.
മണ്‍ഡേ നൈറ്റ് വാറിനിടെ WWEയുടെ റൈവല്‍ പ്രോമൊഷനായി WCWയുമായി കൈകോര്‍ത്ത് ഹോഗന്‍ ആരാധകരെ ഞെട്ടിച്ചിരുന്നു. കെവിന്‍ നാഷ്, സ്‌കോട്ട് ഹോള്‍ എന്നിവര്‍ക്കൊപ്പമാണ് ഹോഗന്‍ ഹോളിവുഡ് ഹള്‍ക്ക് ഹോഗന്‍ എന്ന പുതിയ പെര്‍സോണയില്‍ന്യൂ വേള്‍ഡ് ഓര്‍ഡര്‍ എന്ന nWoയുമായി WCWയിലെത്തിയത്.
കുറച്ച് കാലം TNAയിലും ഹോഗന്‍ സജീവമായിരുന്നു.
കരിയറില്‍ ആറ് തവണയാണ് ഹോഗന്‍ വേള്‍ഡ് ടൈറ്റില്‍ സ്വന്തമാക്കിയത്. 2005ല്‍ WWE ഹോള്‍ ഓഫ് ഫെയ്മില്‍ ഇടം നേടിയ ഹോഗന്‍ 2020ല്‍ nWoയ്‌ക്കൊപ്പവും ഹോള്‍ ഓഫ് ഫെയ്മിന്റെ ഭാഗമായി.
Content Highlight: WWE legend Hulk Hogan passes away