| Monday, 9th June 2025, 9:15 pm

ബുംറയെ തീര്‍ക്കാന്‍ കമ്മിന്‍സ്! കിരീടത്തിനൊപ്പം ഐതിഹാസിക നേട്ടത്തിലേക്ക് ഓസ്‌ട്രേലിയന്‍ നായകന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ജൂണ്‍ 11നായുള്ള ആരാധകരുടെ കാത്തിരിപ്പ് അവസാനത്തോട് അടുക്കുകയാണ്. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023-25 സൈക്കിളിന്റെ കലാശപ്പോരാട്ടത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയ സൗത്ത് ആഫ്രിക്കയെ നേരിടും. ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്‌സില്‍ ജൂണ്‍ 11 മുതല്‍ 15 വരെയാണ് ഡബ്ല്യു.ടി.സി ഫൈനല്‍ അരങ്ങേറുന്നത്.

തുടര്‍ച്ചയായ രണ്ടാം ഫൈനലില്‍ ഓസ്‌ട്രേലിയ തങ്ങളുടെ രണ്ടാം കിരീടം ലക്ഷ്യമിടുമ്പോള്‍ രണ്ടര പതിറ്റാണ്ടിലധികം നീണ്ടുനില്‍ക്കുന്ന കിരീടവരള്‍ച്ചയ്ക്ക് അന്ത്യമിടാനാണ് പ്രോട്ടിയാസ് ഒരുങ്ങുന്നത്.

ഈ മത്സരത്തില്‍ ഒരു കിരീടത്തിനൊപ്പം ഒരു റെക്കോഡും ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സിനെ കാത്തിരിക്കുന്നത്. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023-25 സൈക്കിളില്‍ ഏറ്റവുമധികം വിക്കറ്റ് നേടുന്ന താരമെന്ന നേട്ടമാണ് കമ്മിന്‍സിനെ കാത്തിരിക്കുന്നത്. ഇതിനായി അദ്ദേഹത്തിന് വേണ്ടതാകട്ടെ വെറും അഞ്ച് വിക്കറ്റുകളും.

17 മത്സരത്തിലെ 33 ഇന്നിങ്‌സില്‍ നിന്നുമായി 73 വിക്കറ്റുകളാണ് കമ്മിന്‍സ് വീഴ്ത്തിയത്. 24.54 ശരാശരിയിലും 43.45 സ്‌ട്രൈക്ക് റേറ്റിലുമാണ് താരം ഈ സൈക്കിളില്‍ പന്തെറിയുന്നത്. ഈ സീസണില്‍ നാല് തവണ നാല് വിക്കറ്റ് നേട്ടവും അഞ്ച് വിക്കറ്റ് നേട്ടം അഞ്ച് തവണയും കമ്മിന്‍സ് സ്വന്തമാക്കിയിട്ടുണ്ട്.

നിലവില്‍ ഇന്ത്യന്‍ സ്പീഡ്സ്റ്റര്‍ ജസ്പ്രീത് ബുംറയാണ് നിലവില്‍ ഒന്നാം സ്ഥാനത്തുള്ളത്. 15 മത്സരത്തില്‍ നിന്നും 77 വിക്കറ്റുകളുമായാണ് ബുംറ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുന്നത്.

കമ്മിന്‍സിനേക്കാള്‍ മികച്ച ബൗളിങ് ശരാശരിയും സ്‌ട്രൈക്ക് റേറ്റും ബുംറയ്ക്കുണ്ടെങ്കിലും ഫൈനലില്‍ അഞ്ച് വിക്കറ്റ് സ്വന്തമാക്കാന്‍ സാധിച്ചാല്‍ ഓസ്‌ട്രേലിയന്‍ നായകന് ഒന്നാം സ്ഥാനത്തെത്താം.

എന്നാല്‍ കമ്മിന്‍സിന് മാത്രമല്ല ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരങ്ങളായ മിച്ചല്‍ സ്റ്റാര്‍ക്കിനും നഥാന്‍ ലിയോണിനും ഈ നേട്ടത്തിലെത്താന്‍ അവസരമുണ്ട്.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023-25 സൈക്കിളില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ താരങ്ങള്‍

(താരം – ടീം – ഇന്നിങ്‌സ് – വിക്കറ്റ് എന്നീ ക്രമത്തില്‍)

ജസ്പ്രീത് ബുംറ – ഇന്ത്യ – 28 – 77

പാറ്റ് കമ്മിന്‍സ് – ഓസ്‌ട്രേലിയ – 33 – 73*

മിച്ചല്‍ സ്റ്റാര്‍ക് – ഓസ്‌ട്രേലിയ – 35 – 72

നഥാന്‍ ലിയോണ്‍ – ഓസ്‌ട്രേലിയ – 28 – 66*

ആര്‍. അശ്വിന്‍ – ഇന്ത്യ – 26 – 63

പ്രഭാത് ജയസൂര്യ – ശ്രീലങ്ക – 22 – 58

ജോഷ് ഹെയ്‌സല്‍വുഡ് – ഓസ്‌ട്രേലിയ – 24 – 57

ബുംറയെ മറികടന്ന് ക്യാപ്റ്റന്‍ കമ്മിന്‍സ് ഒന്നാമതെത്തുമോ അതോ ഇരുവര്‍ രണ്ട് പേരെയും വെട്ടി മിച്ചല്‍ സ്റ്റാര്‍ക്കോ നഥാന്‍ ലിയോണോ ഒന്നാം സ്ഥാനത്തെത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ഓസ്‌ട്രേലിയ

പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), സ്‌കോട്ട് ബോളണ്ട്, അലക്‌സ് കാരി, കാമറൂണ്‍ ഗ്രീന്‍, ജോഷ് ഹെയ്‌സല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഉസ്മാന്‍ ഖവാജ, സാം കോണ്‍സ്റ്റസ്, മാറ്റ് കുന്‍മാന്‍, മാര്‍നസ് ലബുഷാന്‍, നഥാന്‍ ലിയോണ്‍, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, ബ്യൂ വെബ്സ്റ്റര്‍.

ട്രാവലിങ് റിസര്‍വ്: ബ്രണ്ടന്‍ ഡോഗെറ്റ്

സൗത്ത് ആഫ്രിക്ക

തെംബ ബാവുമ (ക്യാപ്റ്റന്‍), ഡേവിഡ് ബെഡ്ഡിങ്ഹാം, ടോണി ഡി സോര്‍സി, മാര്‍കോ യാന്‍സെന്‍, കേശവ് മഹാരാജ്, ഏയ്ഡന്‍ മര്‍ക്രം, വിയാന്‍ മുള്‍ഡര്‍, എസ്. മുത്തുസ്വാമി, ലുങ്കി എന്‍ഗിഡി, ഡെയ്ന്‍ പാറ്റേഴ്സണ്‍, കഗീസോ റബാദ, റിയാന്‍ റിക്കല്‍ടണ്‍, ട്രിസ്റ്റണ്‍ സ്റ്റബ്സ്, കൈല്‍ വെരായ്നെ.

Content Highlight: WTC Final 2025: Pat Cummins need 5 wickets to become leading wicket taker in WTC 2023-25 cycle

We use cookies to give you the best possible experience. Learn more