| Monday, 1st July 2019, 9:19 pm

'പി.സി ജോര്‍ജാണ്, വരുന്നത് വേണ്ടപ്പെട്ടയാളാണ്'; പൂഞ്ഞാര്‍ എം.എല്‍.എയെന്ന വ്യാജേന സി.ഐയെ വിളിച്ചയാള്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പൊന്‍കുന്നം: പി.സി ജോര്‍ജ് എം.എല്‍.എയാണെന്ന് തെറ്റിദ്ധരിപ്പിച്ച് പൊന്‍കുന്നം സി.ഐയെ വിളിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തോണിപ്പാറ മുത്തുവയലില്‍ അനീഷ് എസ്.നായരെയാണ് അറസ്റ്റ് ചെയ്തത്.

ഭാര്യയെ ദേഹോപദ്രവം ഏല്‍പ്പിക്കുന്നുവെന്ന പരാതിയിലാണ് അനീഷിനോട് പൊന്‍കുന്നം പൊലീസ് സ്റ്റേഷനിലേക്ക് വരാന്‍ ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെയാണ് അനീഷ് പി.സി ജോര്‍ജിന്റെ ശബ്ദത്തില്‍ പൊന്‍കുന്നം സി.ഐ വി.കെ വിജയരാഘവനെ വിളിച്ചത്.

‘പി.സി ജോര്‍ജാണ്, വരുന്നത് വേണ്ടപ്പെട്ടയാളാണ്, വേണ്ടതുപോലെ കാര്യങ്ങള്‍ ചെയ്യണം’ എന്നായിരുന്നു പറഞ്ഞത്. ഇക്കാര്യത്തില്‍ സംശയം തോന്നിയ പൊലീസ് എം.എല്‍.എയെ ബന്ധപ്പെടുകയായിരുന്നു. താന്‍ വിളിച്ചിട്ടില്ലെന്ന് എം.എല്‍.എ വ്യക്തമാക്കി.

ഇതിന് പിന്നാലെ സ്റ്റേഷനിലെത്തിയ അനീഷിനെ ചോദ്യം ചെയ്തപ്പോഴാണ് വ്യാജ പി.സി ജോര്‍ജാണെന്ന് മനസ്സിലായത്. അമ്മയുടെ ഫോണില്‍ നിന്നാണ് അനീഷ് വിളിച്ചത്. അനീഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു.

Latest Stories

We use cookies to give you the best possible experience. Learn more