| Saturday, 7th January 2012, 3:30 pm

എഴുത്ത് ശീലമാക്കുന്നതിലൂടെ തടികുറയ്ക്കാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദിവസേന ഒരു പതിനഞ്ച് മിനുട്ടെങ്കിലും ഇരുന്ന് എന്തെങ്കിലും എഴുതാന്‍ നിങ്ങള്‍ തയ്യാറോണോ.? എങ്കില്‍ നിങ്ങളുടെ തടി അനായാസം കുറയ്ക്കാമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്.

വാട്ടര്‍ലൂ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റികളിലെ ഗവേഷകരാണ് ഈ നിഗമനത്തിലെത്തിയത്. എഴുത്ത് എന്നു പറയുമ്പോള്‍ ഏതെങ്കിലും കഥയോ നോവലുകളോ ആണെന്ന് തെറ്റിദ്ധരിക്കേണ്ട. എന്തുവേണമെങ്കിലും എഴുതാം.

ഉദാഹരത്തിന് നമ്മുടെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭങ്ങളെ കുറിച്ചും നമ്മുടെ കൂട്ടുകാരെ കുറിച്ചും സംഗീതത്തെ കുറിച്ചും ജാതികളെ കുറിച്ചും മതങ്ങളെ കുറിച്ചും കുട്ടികളെ കുറിച്ചും അങ്ങനെ ഈ ലോകത്തെ എന്തിനെ കുറിച്ചു വേണമെങ്കിലും എഴുതാം.

ഇങ്ങനെ ചെയ്യുന്നതിലൂടെ നമ്മുടെ ശരീരത്തിന്റെ ഭാരം ഏതാനും മാസങ്ങള്‍ കൊണ്ടു തന്നെ കുറച്ചു കൊണ്ടുവരാന്‍ കഴിയുമെന്നാണ് പഠനത്തില്‍ പറയുന്നത്. നമ്മള്‍ നമ്മളെപ്പറ്റിത്തന്നെ എഴുതുമ്പോള്‍ നാം ഒരു നല്ല വ്യക്തിയാണെന്ന് തോന്നല്‍ ഉണ്ടാകാനിടയുണ്ടെന്നാണ് പറയുന്നത്.

അതിലൂടെ  നമുക്ക് ആത്മാഭിമാനം തോന്നുകയും മനസ്സ് ശുദ്ധമാകുകയും ചെയ്യും. ഇത് ശരീരത്തിന്റെ ഭാരം കുറച്ചുകൊണ്ടു വരുന്നതില്‍ നല്ല പങ്കുവഹിക്കുന്നുണ്ടെന്നാണ് പഠനം തെളിയിക്കുന്നത്.

Malayalam News

Kerala News In English

We use cookies to give you the best possible experience. Learn more