| Friday, 23rd October 2015, 2:14 pm

കേന്ദ്രസാഹിത്യ അക്കാദമിയിലേക്ക് എഴുത്തുകാരുടെ പ്രതിഷേധ മാര്‍ച്ച്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെഫാസിസ്റ്റ് നയങ്ങളില്‍ പ്രതിഷേധിച്ചും കല്‍ബുര്‍ഗിയുടെ വധത്തില്‍ പ്രതിഷേധിച്ചും കേന്ദ്രസാഹിത്യ അക്കാദമിയിലേക്ക് എഴുത്തുകാരുടെ മാര്‍ച്ച്.

പ്‌ളക്കാര്‍ഡുകള്‍ കൈയിലേന്തിയും കറുത്ത തുണി കൊണ്ട് വായ്മൂടിക്കെട്ടിയുമാണ് എഴുത്തുകാര്‍ മാര്‍ച്ചില്‍ പങ്കെടുത്തത്.

കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് നയങ്ങളില്‍ പ്രതിഷേധിച്ച് എഴുത്തുകാര്‍ പുരസ്‌ക്കാരങ്ങള്‍ തിരിച്ച് നല്‍കുന്നതിന്റെ പശ്ചാത്തലത്തില്‍ അക്കാദമി അടിയന്തരയോഗം വിളിച്ചുചേര്‍ത്തിരുന്നു.

ഈ യോഗം നടക്കുന്നതിനിടെയായിരുന്നു എഴുത്തുകാരുടെ പ്രതിഷേധം.

അക്കാദമിയുടെ ചെയര്‍മാനായ പ്രധാനമന്ത്രി ഇക്കാര്യത്തില്‍ നിലപാടെടുക്കണമെന്നും ജനങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളണമെന്നും എഴുത്തുകാര്‍ ആവശ്യപ്പെട്ടു.

എഴുത്തുകാരനും ചിന്തകനുമായ കല്‍ബുര്‍ഗി, നരേന്ദ്ര ധാഭോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ എന്നിവര്‍ വധിക്കപ്പെട്ടതിലും ദാദ്രി സംഭവത്തിലും പ്രതിഷേധിച്ച് 40 എഴുത്തുകാരാണ് ഇതുവരെ അവര്‍ക്ക് ലഭിച്ച പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കിയത്.

എന്നാല്‍ സാഹിത്യകാരന്മാരുടെ പ്രതിഷേധം രാഷ്ട്രീയ പ്രേരിതമാണെന്നും പുരസ്‌കാരങ്ങള്‍ മടക്കി നല്കുന്നത് രാജ്യത്തോടുള്ള അനാദരവാണെന്നുമാണ് എഴുത്തുകാര്‍ക്കെതിരേ പ്രതിഷേധിക്കുന്നവരുടെ വാദം.

അതേസമയം രാജ്യത്തെ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരേ പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ട് എഴുത്തുകാര്‍ സാഹിത്യ അക്കാദമിക്ക് കത്തു നല്കി.

We use cookies to give you the best possible experience. Learn more