| Tuesday, 24th November 2026, 9:28 am

മേളയുടെ കഥ ആദ്യം കേട്ടപ്പോള്‍ വില്ലന്റെ റോള്‍ ചെയ്‌തോട്ടെ എന്നായിരുന്നു മമ്മൂക്ക ചോദിച്ചത്: അനുരാജ് ഓ.ബി

അമര്‍നാഥ് എം.

പരീക്ഷണ സിനിമകളിലൂടെ തന്നിലെ നടനെ തേച്ചുമിനുക്കി ഇന്ത്യന്‍ സിനിമയെ ഞെട്ടിക്കുന്ന മമ്മൂട്ടി കൊമേഷ്‌സ്യല്‍ സിനിമകളിലേക്ക് ശ്രദ്ധ നല്‍കുകയാണെന്ന് അടുത്തിടെ സൂചനകള്‍ നല്‍കിയിരുന്നു. ബാക്ക് ടു ബാക്ക് എന്റര്‍ടൈനര്‍ പ്രൊജക്ടുകളാണ് താരത്തിന്റെ ലൈനപ്പിലുള്ളത്. തമിഴ് ചിത്രം ഓ.എമ്മിലെ നായകതുല്യമായ വേഷം ഇതിന് ഉദാഹരണമായിരുന്നു.

മലയാളത്തില്‍ മമ്മൂട്ടി നായകനായെത്തുന്ന മേളയും ഔട്ട് ആന്‍ഡ് ഔട്ട് എന്റര്‍ടൈനറാണ്. ഫാലിമി, തലൈവര്‍ തമ്പി തലൈമയില്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ട് നൂറാം ദിവസത്തിലേക്ക് കടക്കുകയാണ്. ഇപ്പോഴിതാ മേളയെക്കുറിച്ച് സംസാരിക്കുകയാണ് തിരക്കഥാകൃത്ത് അനുരാജ് ഓ.ബി.

അനുരാജ് ഓ.ബി Photo: Screen grab/ Media one Showmall

രണ്ട് ഘട്ടങ്ങളിലായി കഥ പറഞ്ഞാണ് മമ്മൂട്ടിയെക്കൊണ്ട് ഓക്കെ പറയിപ്പിച്ചതെന്ന് അനുരാജ് പറഞ്ഞു. ആദ്യം പറഞ്ഞ വണ്‍ലൈന്‍ അദ്ദേഹത്തിന് ഇഷ്ടമായെന്നും ഫുള്‍ സ്‌ക്രിപ്റ്റുമായി എത്താന്‍ ആവശ്യപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഥയെ മമ്മൂട്ടി നോക്കിക്കാണുന്ന രീതി തന്നെ അത്ഭുതപ്പെടുത്തിയെന്നും അനുരാജ് പറയുന്നു. മീഡിയ വണ്ണിനോട് സംസാരിക്കുകയായിരുന്നു അനുരാജ് ഓ.ബി.

‘ഈ പടത്തിന്റെ കഥയുടെ വണ്‍ലൈനാണ് ആദ്യം മമ്മൂക്കയോട് പറഞ്ഞത്. അത് കേട്ടപ്പോള്‍ ‘ഇതിലെ നെഗറ്റീവ് റോള്‍ ഞാന്‍ ചെയ്‌തോട്ടെ’ എന്നാണ് അദ്ദേഹം ചോദിച്ചത്. അദ്ദേഹത്തിന് ആ കഥാപാത്രമാണ് ആദ്യം സ്‌ട്രൈക്കായത്. പിന്നീട് ആറ് മാസത്തോളം ടൈമെടുത്ത് ഫുള്‍ സ്‌ക്രിപ്റ്റ് റെഡിയാക്കിയിട്ട് അദ്ദേഹത്തോട് വീണ്ടും കഥ പറഞ്ഞു.

മേള Photo: Mammootty Kampany/ Facebook

ഒന്നര മണിക്കൂറോളം സമയമെടുത്താണ് അന്ന് കഥ പറഞ്ഞത്. മമ്മൂക്ക എല്ലാം ശ്രദ്ധയോടെ കേട്ട് നമ്മളോട് ഡൗട്ട് ചോദിക്കും. എല്ലാ കാര്യത്തിലും കൃത്യമായി അഭിപ്രായം ചോദിച്ച് നമ്മളുമായി നല്ല ഇന്ററാക്ഷന്‍ നടത്താറുണ്ട്. കഥയെ അദ്ദേഹം മനസിലാക്കി എടുക്കുന്ന രീതി അടിപൊളിയാണ്. അത് നമ്മളുടെ കോണ്‍ഫിഡന്‍സും കൂട്ടും,’ അനുരാജ് പറയുന്നു.

കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ നടക്കുന്ന കഥയാണ് മേളയുടേത്. സര്‍ക്കസ് കമ്പനി ഉടമയായ, തമിഴ്‌നാട്ടില്‍ വേരുകളുള്ള ഗ്യാങ്സ്റ്ററായാണ് മമ്മൂട്ടി വേഷമിടുന്നത്. വന്‍ താരനിര മേളയുടെ ഭാഗമാണ്. മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള മമ്മൂട്ടിക്കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത്. അടുത്ത വര്‍ഷം ഏപ്രില് ഒന്നിന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Writer Anuraj O B shares the narration experience with Mammootty

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more