വുമണ്‍സ് പ്രീമിയര്‍ ലീഗില്‍ യു.പി വാരിയേഴ്‌സും ആര്‍.സി.ബിയും തമ്മിലുള്ള മത്സരം നവി മുംബൈയില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ബെംഗളൂരു യു.പിയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിലവില്‍ മത്സരത്തില്‍ ആറ് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സാണ് യു.പി വാരിയേഴ്‌സ് നേടിയത്. 11 റണ്‍സ് നേടിയ ഹര്‍ളീന്‍ ഡിയോളിനെയാണ് യു.പിക്ക് നഷ്ടമായത്.
പവര്‍പ്ലെയില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ യു.പിക്ക് സാധിക്കാത്തത് ആരാധകരില്‍ ആശങ്ക നിറയ്ക്കുന്നതാണ്. മന്ഥാന സഖ്യത്തിനെതിരെ വിജയം സ്വന്തമാക്കാന്‍ യു.പിക്ക് കൂറ്റന്‍ സ്‌കോര്‍ തന്നെ വേണ്ടി വരും. സീസണിലെ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട യു.പിക്ക് വിജയം അനിവാര്യമാണ്.
കിരണ്‍ നവ്ഗിര്‍, മെഗ് ലാനിങ് (ക്യാപ്റ്റന്‍), ഫോബ് ലിച്ച്ഫീല്‍ഡ്, ഹര്‍ലീന്‍ ഡിയോള്‍, ശ്വേത സെഹ്‌റാവത് (വിക്കറ്റ് കീപ്പര്‍), ഡീന്ദ്ര ദോത്തിന്‍, ദീപ്തി ശര്‍മ, സോഫി എക്ലെസ്റ്റോണ്‍, ആശാ ശോഭന, ശിഖ പാണ്ഡെ, ക്രാന്തി ഗൗഡ്
ഗ്രേസ് ഹാരിസ്, സ്മൃതി മന്ഥാന (ക്യാപ്റ്റന്‍), ഡി ഹേമലത, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ഗൗതമി നായിക്, രാധാ യാദവ്, നദീന്‍ ഡി ക്ലര്‍ക്ക്, അരുന്ധതി റെഡ്ഡി, ശ്രേയങ്ക പാട്ടീല്‍, ലിന്‍സി സ്മിത്ത്, ലോറന്‍ ബെല്‍
Content Highlight: WPL: UP Warriorz VS RCB Match Live Update