വനിതാ പ്രീമിയര്‍ ലീഗില്‍ (ഡബ്ല്യു.പി.എല്‍) ചരിത്രം കുറിച്ച് മുംബൈ ഇന്ത്യന്‍സ് താരം നാറ്റ് സിവര്‍ ബ്രണ്ട്. ടൂര്‍ണമെന്റ് ചരിത്രത്തില്‍ സെഞ്ച്വറി ആദ്യ താരമെന്ന ചരിത്രമാണ് താരം സ്വര്‍ണലിപിയില്‍ എഴുതിയത്. ഇന്ന് ടൂര്‍ണമെന്റില്‍ നടന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് (ആര്‍.സി.ബി) നടന്ന മത്സരത്തിലാണ് താരം മൂന്നക്കം കടന്നത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് എത്തിയ മുംബൈക്കായി താരം 57 പന്തില്‍ പുറത്താവാതെ 100 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. മൂന്നാം ഓവറില്‍ മലയാളി താരം സജ്‌ന സജീവന്‍ പുറത്തായതോടെയാണ് താരം ക്രീസിലെത്തിയത്.
പിന്നാലെ ഹെയ്ലിക്കൊപ്പം ചേര്‍ന്ന് ബെംഗളൂരു താരങ്ങളെ അടിച്ചൊതുക്കി. ഇതിനിടയില്‍ ഹെയ്ലി മടങ്ങിയെങ്കിലും ബ്രണ്ട് തന്റെ വെടിക്കെട്ട് തുടര്‍ന്നു.
മത്സരത്തിന്റെ അവസാന ഓവറില്‍ ടൂര്‍ണമെന്റ് ചരിത്രത്തിലെ ആദ്യ സെഞ്ച്വറിക്കാരി എന്ന പൊന്‍തൂവല്‍ താരം തന്റെ പേരിനൊപ്പം ചാര്‍ത്തി. സിംഗിള്‍ ഓടിയാണ് താരം തന്റെ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഒരു സിക്സും 16 ഫോറുമാണ് താരം ഈ ഇന്നിങ്‌സില്‍ അടിച്ചെടുത്തത്.
അതേസമയം, മത്സരത്തില്‍ ബ്രണ്ടിന്റെ കരുത്തില്‍ മുംബൈ നാല് വിക്കറ്റിന് 199 റണ്‍സെടുത്തു. ടീമിനായി ബ്രണ്ടിന് പുറമെ ഹെയ്ലി മാത്യൂസ് മികച്ച ബാറ്റിങ് പുറത്തെടുത്തു. താരം 39 പന്തില്‍ ഒരു സിക്സും 16 ഫോറുമുള്‍പ്പടെ 56 റണ്‍സാണ് എടുത്തത്. ഒപ്പം ബ്രണ്ടിന്റെ കൂടെ 131 റണ്‍സിന്റെ കൂട്ടുകെട്ടും താരം പടുത്തുയര്‍ത്തിയിരുന്നു.
ഹെയ്‌ലി മാത്യൂസ്. Photo: Mumbai Indians/x.com
ഇവര്‍ക്കൊപ്പം 12 പന്തില്‍ 20 റണ്‍സെടുത്ത് ഹര്‍മന്‍പ്രീത് കൗറും സ്‌കോര്‍ ബോര്‍ഡിലേക്ക് സംഭാവന ചെയ്തു.
ബെംഗളൂരുവിനായി ലൗറന്‍ ബെല്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. നാദിന്‍ ഡി ക്ലാര്‍ക്കും ശ്രേയങ്ക പാട്ടീലും ഓരോ വിക്കറ്റുകളും സ്വന്തമാക്കി.
Content Highlight: WPL: Nat Sciver Brunt became first batter to hit century in WPL history