വനിതാ പ്രീമിയര്‍ ലീഗില്‍ യു.പി വാറിയേഴ്‌സിനെ പരാജയപ്പെടുത്തി ഗുജറാത്ത് ജയന്റ്‌സ്. വഡോദരയില്‍ നടന്ന മത്സരത്തില്‍ 45 റണ്‍സിന്റെ വിജയമാണ് ജയന്റ്‌സ് സ്വന്തമാക്കിയത്.
ഗുജറാത്ത് ജയന്റ്‌സ് ഉയര്‍ത്തിയ 154 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ വാറിയേഴ്‌സ് 108ന് പുറത്തായി.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ജയന്റ്‌സ് സോഫി ഡിവൈനിന്റെ അര്‍ധ സെഞ്ച്വറിയുടെ കരുത്തിലാണ് മോശമല്ലാത്ത സ്‌കോറിലെത്തിയത്. 42 പന്തില്‍ പുറത്താകാതെ 50 റണ്‍സാണ് താരം അടിച്ചെടുത്തത്. മൂന്ന് സിക്‌സറും രണ്ട് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
ഓപ്പണര്‍ ബെത് മൂണിയാണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍. 34 പന്തില്‍ 38 റണ്‍സാണ് ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം സ്വന്തമാക്കിയത്. മറ്റുള്ളവര്‍ക്കൊന്നും തന്നെ കാര്യമായി സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ല.
14 റണ്‍സ് വീതം നേടിയ ഡാനി വയറ്റ്, അനുഷ്‌ക ശര്‍മ, 11 റണ്‍സ് നേടിയ കേശ്‌വീ ഗൗതം എന്നിവരാണ് വാറിയേഴ്‌സ് നിരയില്‍ ഇരട്ടയക്കം കണ്ട മറ്റ് താരങ്ങള്‍.
വാറിയേഴ്സിനായി കാന്തി ഗൗഡും സോഫി എക്കല്‍സ്റ്റോണും രണ്ട് വിക്കറ്റ് വീതവും ക്ലോ ട്രയോണും ദീപ്തി ശര്‍മയും ഓരോ വിക്കറ്റ് വീതവും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ വാറിയേഴ്‌സിന് തുടക്കത്തിലേ പിഴച്ചു. ആദ്യ ഓവറില്‍ തന്നെ സൂപ്പര്‍ താരം കിരണ്‍ നവ്ഗിരെ പൂജ്യത്തിന് പുറത്തായി.
പിന്നാലെയെത്തിയ ഫോബ് ലീച്ച് ഫീല്‍ഡിനെ കൂട്ടുപിടിച്ച് ക്യാപ്റ്റന്‍ മെഗ് ലാന്നിങ് സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും അധികം വൈകാതെ വിക്കറ്റ് വീഴ്ത്തിയ ജയന്റ് എതിരാളികളുടെ മൊമെന്റം തകര്‍ത്തു.
തുടര്‍ന്നും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ ജയന്റ്‌സ് എതിരാളികളെ പിടിച്ചുകെട്ടി.
ഒടുവില്‍ 17.3 ഓവറില്‍ 108ന് ടീം പുറത്തായി.
മൂന്ന് താരങ്ങള്‍ക്ക് മാത്രമാണ് വാറിയേഴ്‌സ് നിരയില്‍ ഇരട്ടയക്കം കാണാന്‍ സാധിച്ചത്. ലീച്ച്ഫീല്‍ഡ് 32 റണ്‍സും ക്ലോ ട്രയോണ്‍ പുറത്താകാതെ 30 റണ്‍സും നേടി. 14 റണ്‍സടിച്ച ക്യാപ്റ്റന്‍ മെഗ് ലാന്നിങ്ങാണ് ഇരട്ടയക്കം കണ്ട മറ്റ് താരങ്ങള്‍.
മൂന്ന് വിക്കറ്റുമായി രാജേശ്വരി ഗെയ്ക്വാദും രണ്ട് വീതം വിക്കറ്റുമായി സോഫി ഡിവൈന്‍, രേണുക സിങ് എന്നിവരും ബൗളിങ്ങില്‍ തിളങ്ങി. ക്യാപ്റ്റന്‍ ആഷ്‌ലീ ഗാര്‍ഡ്ണറും കേശ്‌വീ ഗൗതവും ഓരോ വിക്കറ്റും വീഴ്ത്തി.
ഈ വിജയത്തിന് പിന്നാലെ ജയന്റ്‌സ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. ആറ് മത്സരത്തില്‍ നിന്നും ആറ് പോയിന്റാണ് ടീമിനുള്ളത്.
ജനുവരി 27നാണ് ജയന്റ്‌സിന്റെ അടുത്ത മത്‌സരം. വഡോദരയില്‍ നടക്കുന്ന മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സാണ് എതിരാളികള്‍.
Content Highlight: WPL: Gujarat Giants defeated UP Warriorz