| Monday, 12th January 2026, 9:32 pm

ദീപ്തിയും ദീന്ദ്രയും പൊരുതി; രണ്ടാം വിജയത്തിന് സ്മൃതിയും സംഘവും!

ശ്രീരാഗ് പാറക്കല്‍

വുമണ്‍സ് പ്രീമിയര്‍ ലീഗില്‍ യു.പി വാരിയേഴ്‌സും ആര്‍.സി.ബിയും തമ്മിലുള്ള മത്സരം നവി മുംബൈയില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ബെംഗളൂരു യു.പിയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിലവില്‍ ഇന്നിങ്‌സ് അവസാനിച്ചപ്പോള്‍ യു.പിക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സാണ് നേടാന്‍ സാധിച്ചത്.

ദീപ്തി ശര്‍മയുടേയും ദീന്ദ്ര ദോത്തിന്റെയും മികച്ച പാര്‍ടണര്‍ഷിപ്പിലാണ് ടീം സ്‌കോര്‍ ഉയര്‍ത്തിയത്. 35 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 41 റണ്‍സ് നേടിയാണ് ദീപ്തി ശര്‍മ തിളങ്ങിയത്. ദീന്ദ്ര 37 പന്തില്‍ 40 റണ്‍സാണ് നേടിയത്. മൂന്ന് ഫോറും ഒരു സിക്‌സുമാണ് താരം നേടിയത്.

ഇരുവര്‍ക്കും പുറമെ മൂന്നാം നമ്പറില്‍ ഇറങ്ങിയ ഫോബി ലിച്ഫീല്‍ഡ് 11 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 20 റണ്‍സാണ് അടിച്ചെടുത്തത്. അതേസമയം ആര്‍.സി.ബിക്ക് വേണ്ടി ശ്രേയങ്ക പാട്ടില്‍, നഥൈന്‍ ഡി ക്ലാര്‍ക്ക് എന്നിവര്‍ രണ്ട് വിക്കറ്റ് നേടി. ലോറന്‍ ബെല്‍ ഒരു വിക്കറ്റും നേടി.

സീസണില്‍ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട യു.പിക്ക് ആര്‍.സി.ബിക്കെതിരെ വിജയിക്കണമെങ്കില്‍ ബൗളിങ്ങില്‍ മികവ് പുലര്‍ത്തേണ്ടതുണ്ട്.

യു.പി വാരിയേഴ്‌സ് പ്ലെയിങ് ഇലവന്‍

കിരണ്‍ നവ്ഗിര്‍, മെഗ് ലാനിങ് (ക്യാപ്റ്റന്‍), ഫോബ് ലിച്ച്ഫീല്‍ഡ്, ഹര്‍ലീന്‍ ഡിയോള്‍, ശ്വേത സെഹ്‌റാവത് (വിക്കറ്റ് കീപ്പര്‍), ദീന്ദ്ര ദോത്തിന്‍, ദീപ്തി ശര്‍മ, സോഫി എക്ലെസ്റ്റോണ്‍, ആശാ ശോഭന, ശിഖ പാണ്ഡെ, ക്രാന്തി ഗൗഡ്

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലെയിങ് ഇലവന്‍

ഗ്രേസ് ഹാരിസ്, സ്മൃതി മന്ഥാന (ക്യാപ്റ്റന്‍), ഡി ഹേമലത, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ഗൗതമി നായിക്, രാധാ യാദവ്, നദീന്‍ ഡി ക്ലര്‍ക്ക്, അരുന്ധതി റെഡ്ഡി, ശ്രേയങ്ക പാട്ടീല്‍, ലിന്‍സി സ്മിത്ത്, ലോറന്‍ ബെല്‍

Content Highlight: WPL 2026: UP Warriorz VS RCB Live Match Update
ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more