| Monday, 12th January 2026, 10:54 pm

അടിയെന്ന് പറഞ്ഞാ നല്ല കിന്റലടി; യു.പിയെ ചാരമാക്കി സ്മൃതിയും കൂട്ടരും

ശ്രീരാഗ് പാറക്കല്‍

വുമണ്‍സ് പ്രീമിയര്‍ ലീഗില്‍ യു.പി വാരിയേഴ്‌സിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ആര്‍.സി.ബി. നവി മുംബൈയില്‍ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിനാണ് ആര്‍.സി.ബിയുടെ വിജയം.

മത്സരത്തില്‍ ടോസ് നേടിയ ബെംഗളൂരു യു.പിയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടര്‍ന്ന് യു.പി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഉയര്‍ത്തിയ 143 റണ്‍സിന്റെ വിജയലക്ഷ്യം 47 പന്ത് അവശേഷിക്കെ മറികടക്കുകയായിരുന്നു ബെംഗളൂരു. ക്യാപ്റ്റന്‍ സ്മൃതി മന്ഥാനയുടേയും ഗ്രേസ് ഹാരിസിന്റെയും വെടിക്കെട്ട് പ്രകടനത്തിന്റെ കരുത്തിലാണ് ആര്‍.സി.ബി വിജയം സ്വന്തമാക്കിയത്.

40 പന്തില്‍ 10 ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടെ 85 റണ്‍സ് നേടിയാണ് ഗ്രേസ് മടങ്ങിയത്. 212.50 എന്ന തകര്‍പ്പന്‍ സ്ടട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു. ശിഖാ പാണ്ഡെയായിരുന്നു താരത്തെ പുറത്താക്കിയത്. മറു ഭാഗത്ത് 23 പന്തില്‍ ഒമ്പത് ഫോര്‍ ഉള്‍പ്പെടെ 47* റണ്‍സ് നേടി സ്മൃതിയും തിളങ്ങി. റിച്ചാ ഘോഷ് നാല് റണ്‍സും കൂട്ടിച്ചേര്‍ത്തതോടെ മത്സരം ആര്‍.സി.ബി പോക്കറ്റിലാക്കുകയായിരുന്നു.

അതേസമയം ദീപ്തി ശര്‍മയുടേയും ഡിയാന്‍ഡ്രയുടേയും മികച്ച പാര്‍ടണര്‍ഷിപ്പിലാണ് യു.പി സ്‌കോര്‍ ഉയര്‍ത്തിയത്. 35 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 41 റണ്‍സ് നേടിയാണ് ദീപ്തി ശര്‍മ തിളങ്ങിയത്. ദീന്ദ്ര 37 പന്തില്‍ 40 റണ്‍സാണ് നേടിയത്. മൂന്ന് ഫോറും ഒരു സിക്‌സുമാണ് താരം നേടിയത്.

ഇരുവര്‍ക്കും പുറമെ മൂന്നാം നമ്പറില്‍ ഇറങ്ങിയ ഫോബി ലിച്ഫീല്‍ഡ് 11 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 20 റണ്‍സാണ് അടിച്ചെടുത്തത്. അതേസമയം ആര്‍.സി.ബിക്ക് വേണ്ടി ശ്രേയങ്ക പാട്ടില്‍, നഥൈന്‍ ഡി ക്ലാര്‍ക്ക് എന്നിവര്‍ രണ്ട് വിക്കറ്റ് നേടി. ലോറന്‍ ബെല്‍ ഒരു വിക്കറ്റും നേടി.

യു.പി വാരിയേഴ്‌സ് പ്ലെയിങ് ഇലവന്‍

കിരണ്‍ നവ്ഗിര്‍, മെഗ് ലാനിങ് (ക്യാപ്റ്റന്‍), ഫോബ് ലിച്ച്ഫീല്‍ഡ്, ഹര്‍ലീന്‍ ഡിയോള്‍, ശ്വേത സെഹ്‌റാവത് (വിക്കറ്റ് കീപ്പര്‍), ദീന്ദ്ര ദോത്തിന്‍, ദീപ്തി ശര്‍മ, സോഫി എക്ലെസ്റ്റോണ്‍, ആശാ ശോഭന, ശിഖ പാണ്ഡെ, ക്രാന്തി ഗൗഡ്

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലെയിങ് ഇലവന്‍

ഗ്രേസ് ഹാരിസ്, സ്മൃതി മന്ഥാന (ക്യാപ്റ്റന്‍), ഡി ഹേമലത, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ഗൗതമി നായിക്, രാധാ യാദവ്, നദീന്‍ ഡി ക്ലര്‍ക്ക്, അരുന്ധതി റെഡ്ഡി, ശ്രേയങ്ക പാട്ടീല്‍, ലിന്‍സി സ്മിത്ത്, ലോറന്‍ ബെല്‍

Content Highlight: WPL 2026: RCB Won Against UP Warriorz

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more