വുമണ്‍സ് പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ജെയ്ന്റ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരം നവി മുംബൈയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ മുംബൈ ഗുജറാത്തിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നിലവില്‍ ആദ്യ ഇന്നിങ്‌സ് അവസാനിച്ചതോടെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സാണ് ഗുജറാത്ത് അടിച്ചെടുത്തത്.
ടീമിന് വേണ്ടി മിന്നും പ്രകടനം നടത്തിയത് ജോര്‍ജിയ വേര്‍ഹാമും ഭാരതി ഫുല്‍മാലിയുമാണ്. 33 പന്തില്‍ 43* റണ്‍സാണ് ജോര്‍ജിയ നേടിയത്. ഒരു സിക്‌സും നാല് ഫോറുമായിരുന്നു താരം അടിച്ചത്. ജോര്‍ജിയയ്‌ക്കൊപ്പം കട്ടയ്ക്ക് പിടിച്ച് നിന്ന് ഭാരതി ഫുല്‍മാലി 15 പന്തില്‍ 36* റണ്‍സ് നേടി വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് നടത്തിയത്. മൂന്ന് സിക്‌സും മൂന്ന് ഫോറുമാണ് താരം അവസാന ഘട്ടത്തില്‍ അടിച്ചെടുത്തത്. 240 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു. ടീമിന് വേണ്ടി കനിഹ അഹൂജ 35 റണ്‍സും ഓപ്പണര്‍ ബെത് മൂണി 33 റണ്‍സും നേടിയായിരുന്നു മടങ്ങിയത്.
അതേസമയം ഷബനിം ഇസ്‌ലാം, ഹെയ്‌ലി മാത്യൂസ്, നിക്കോള കെറി, അനേലിയ കെര്‍ എന്നിവര്‍ മുംബൈയ്ക്ക് വേണ്ടി ഓരോ വിക്കറ്റ് വീതം നേടി. മത്സരത്തില്‍ വലിയ സ്‌കോര്‍ തന്നെയാണ് ഗുജറാത്ത് ഹര്‍മനും സംഘത്തിനും മുന്നില്‍ വെച്ചത്. എന്നിരുന്നാലും പോയിന്റ് ടേബിളില്‍ മുന്നേറാന്‍ മുംബൈക്ക് വെടിക്കെട്ട് ബാറ്റിങ് പ്രകടനം തന്നെ പുറത്തെടുക്കേണ്ടി വരും.
ഹെയ്ലി മാത്യൂസ്, ജി കമാലിനി(വിക്കറ്റ് കീപ്പര്‍), അമേലിയ കെര്‍, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), നിക്കോള കെറി, സജന സജീവന്‍, അമന്‍ജോത് കൗര്‍, സംസ്‌കൃതി ഗുപ്ത, പൂനം ഖേംനാര്‍, ഷബ്‌നിം ഇസ്മായില്‍, ത്രിവേണി വസിസ്ത
ബെത്ത് മൂണി(വിക്കറ്റ് കീപ്പര്‍), സോഫി ഡിവൈന്‍, ആഷ്‌ലീ ഗാര്‍ഡ്‌നര്‍(ക്യാപ്റ്റന്‍), ജോര്‍ജിയ വെയര്‍ഹാം, ഭാരതി ഫുല്‍മാലി, ആയുഷി സോണി, കനിക അഹൂജ, കഷ്വീ ഗൗതം, തനൂജ കന്‍വാര്‍, രാജേശ്വരി ഗയക്വാദ്, രേണുക സിങ് താക്കൂര്‍
Content Highlight: WPL 2026: Mumbai VS Gujarat Gaints Live Match Update