| Wednesday, 14th January 2026, 9:09 pm

ക്യാപ്റ്റന്റെ ആറാട്ടില്‍ പിറന്നത് കിടിലന്‍ നേട്ടം; ഡബ്ല്യു.പി.എല്‍ ചരിത്രത്തിലെ മൂന്നാം സ്ഥാനം ഇനി ഇവള്‍ക്ക്

ശ്രീരാഗ് പാറക്കല്‍

ഡബ്ല്യു.പി.എല്ലില്‍ യു.പി. വാരിയേഴ്‌സും ദല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരം നവി മുംബൈയില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ യു.പി 14 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സാണ് നേടിയത്.

നിലവില്‍ ടീമിന് വേണ്ടി ക്രീസിലുള്ളത് 36 പന്തില്‍ 54 റണ്‍സ് നേടിയ ക്യാപ്റ്റന്‍ മെഗ് ലാനിങ്ങും 26 പന്തില്‍ 39 റണ്‍സ് നേടിയ ഹര്‍ളീന്‍ ഡിയോളുമാണ്.

മത്സരത്തില്‍ മികച്ച ബാറ്റിങ് പ്രകടനം നടത്തുന്ന മെഗ് ലാനിങ് ഒരു തകര്‍പ്പന്‍ വ്യക്തിഗത നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ്. ടൂര്‍ണമെന്റില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കാനാണ് താരത്തിന് സാധിച്ചത്. ടൂര്‍ണമെന്റില്‍ ഈ നേട്ടത്തിലെത്തുന്ന മൂന്നാമത്തെ താരമാകാനാണ് മെഗ് ലാനിങ്ങിന് സാധിച്ചത്.

ഡബ്ല്യു.പി.എല്ലില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരങ്ങള്‍

നാറ്റ് സൈവര്‍ ബ്രണ്ട് – 1101

ഹര്‍മന്‍പ്രീത് കൗര്‍ – 1101

മെഗ് ലാനിങ് – 1050*

അതേസമയം ഓപ്പണിങ്ങില്‍ ഇറങ്ങിയ കിരണ്‍ നവ്ഗിര്‍ പൂജ്യം റണ്‍സിനായിരുന്നു മടങ്ങിയത്. മൂന്നാം നമ്പറില്‍ ഇറങ്ങിയ ഫോബി ലിച്ച്ഫീല്‍ഡ് 27 റണ്‍സ് നേടി മികവ് പുലര്‍ത്തി. ദല്‍ഹിക്ക് വേണ്ടി വിക്കറ്റ് വീഴ്ത്തിയത് മരിസാന്‍ കാപ്പും സ്‌നേഹ് റാണയുമാണ്.

യു.പി വാരിയേഴ്സ് പ്ലെയിങ് ഇലവന്‍

കിരണ്‍ നവ്ഗിര്‍, മെഗ് ലാനിങ് (ക്യാപ്റ്റന്‍), ഫോബ് ലിച്ച്ഫീല്‍ഡ്, ഹര്‍ലീന്‍ ഡിയോള്‍, ശ്വേത സെഹ്റാവത് (വിക്കറ്റ് കീപ്പര്‍), ക്ലോ ട്രയോണ്‍, സോഫി എക്ലെസ്റ്റോണ്‍, ദീപ്തി ശര്‍മ, ആശാ ശോഭന, ശിഖ പാണ്ഡെ, ക്രാന്തി ഗൗഡ്

ദല്‍ഹി ക്യാപിറ്റല്‍സ് പ്ലെയിങ് ഇലവന്‍

ലിസെല്ലെ ലീ (വിക്കറ്റ് കീപ്പര്‍), ഷഫാലി വര്‍മ, ലോറ വോള്‍വാര്‍ഡ്, ജെമിമ റോഡ്രിഗസ് (ക്യാപ്റ്റന്‍), ചിനെല്ലെ ഹെന്റി, മരിസാന്‍ കാപ്പ്, സ്‌നേഹ റാണ, നിക്കി പ്രസാദ്, മിന്നു മണി, നന്ദിനി ശര്‍മ, ശ്രീ ചരണി

Content Highlight: WPL 2026: Meg Lanning Complete 1000 Runs In WPL

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more