| Wednesday, 14th January 2026, 11:26 pm

WPL 2026: ലിസെല്ലിയുടെ വെടിക്കെട്ടില്‍ തകര്‍ന്നടിഞ്ഞ് യു.പി!

ശ്രീരാഗ് പാറക്കല്‍

ഡബ്ല്യു.പി.എല്ലില്‍ യു.പി. വാരിയേഴ്‌സിനെതിരെ തകര്‍പ്പന്‍ വിജയവുമായി ദല്‍ഹി ക്യാപിറ്റല്‍സ്. നവി മുംബൈയില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ദല്‍ഹി വിജയം സ്വന്തമാക്കിയത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ യു.പി എട്ട് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സായിരുന്നു നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് നേടി ദല്‍ഹി വിജയമുറപ്പിക്കുകയായിരുന്നു.

ദല്‍ഹിക്ക് വേണ്ടി തകര്‍പ്പന്‍ പ്രകടനം നടത്തിയത് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ലിസെല്ലി ലീയാണ്. 44 പന്തില്‍ മൂന്ന് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെ 67 റണ്‍സാണ് താരം അടിച്ചെടുത്തത്. താരത്തിന് പുറമെ ഓപ്പണര്‍ ഷഫാലി വര്‍മ 32 പന്തില്‍ 36 റണ്‍സും ലോറ വോള്‍വാട്ട് 24 പന്തില്‍ 25* റണ്‍സും നേടി മികവ് പുലര്‍ത്തി. ക്യാപ്റ്റന്‍ ജമീമ റോഡ്രിഗസ് 21 റണ്‍സിനായിരുന്നു മടങ്ങിയത്. യു.പിക്ക് വേണ്ടി ദീപ്തി ശര്‍മ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ മലയാളി താരം ആശ ശോഭന ഒരു വിക്കറ്റും നേടി.

അതേസമയം ദല്‍ഹിക്ക് വേണ്ടി ക്യാപ്റ്റന്‍ മെഗ് ലാനിങ്ങാണ് മികച്ച പ്രകടനം നടത്തിയത്. 38 പന്തില്‍ 54 റണ്‍സാണ് താരം നേടിയത്. റിട്ടയേഡ് ഔട്ടായ ഹര്‍ലീന്‍ ഡിയോള്‍ 36 പന്തില്‍ 47 റണ്‍സും നേടിയരുന്നു. ദല്‍ഹിക്ക് വേണ്ടി ഷഫാലി വര്‍മ രണ്ട് വിക്കറ്റ് നേടി മികവ് പുലര്‍ത്തി.

യു.പി വാരിയേഴ്സ് പ്ലെയിങ് ഇലവന്‍

കിരണ്‍ നവ്ഗിര്‍, മെഗ് ലാനിങ് (ക്യാപ്റ്റന്‍), ഫോബ് ലിച്ച്ഫീല്‍ഡ്, ഹര്‍ലീന്‍ ഡിയോള്‍, ശ്വേത സെഹ്റാവത് (വിക്കറ്റ് കീപ്പര്‍), ക്ലോ ട്രയോണ്‍, സോഫി എക്ലെസ്റ്റോണ്‍, ദീപ്തി ശര്‍മ, ആശാ ശോഭന, ശിഖ പാണ്ഡെ, ക്രാന്തി ഗൗഡ്

ദല്‍ഹി ക്യാപിറ്റല്‍സ് പ്ലെയിങ് ഇലവന്‍

ലിസെല്ലെ ലീ (വിക്കറ്റ് കീപ്പര്‍), ഷഫാലി വര്‍മ, ലോറ വോള്‍വാര്‍ഡ്, ജെമിമ റോഡ്രിഗസ് (ക്യാപ്റ്റന്‍), ചിനെല്ലെ ഹെന്റി, മരിസാന്‍ കാപ്പ്, സ്‌നേഹ റാണ, നിക്കി പ്രസാദ്, മിന്നു മണി, നന്ദിനി ശര്‍മ, ശ്രീ ചരണി

Content Highlight: WPL 2026: Delhi Won Against U.P Warriorz

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more