| Friday, 23rd October 2026, 10:39 pm

തകര്‍ന്നടിഞ്ഞ് രണബാലി; മുടക്കുമുതല്‍ തിരിച്ചുപിടിക്കാന്‍ ബുദ്ധിമുട്ടി ചിത്രം

അശ്വിന്‍ രാജേന്ദ്രന്‍

ഈ മാസം റിലീസിനെത്തിയ രണ്ട് പാന്‍ ഇന്ത്യന്‍ ചിത്രങ്ങളായിരുന്നു ജയിലര്‍ 2വും വിജയ് ദേവരകൊണ്ട നായകനായ രണബാലിയും. വമ്പന്‍ ഹൈപ്പില്‍ നിറഞ്ഞ താരമൂല്യത്തോടെ തിയേറ്ററുകളിലെത്തിയ ജയിലര്‍ 2വിനൊപ്പം പിടിച്ചുനില്‍ക്കാന്‍ വിജയ് ദേവരകൊണ്ടയുടെ പീരിയോഡിക്ക് ആക്ഷന്‍ ഡ്രാമയായ രണബാലിയ്ക്ക് സാധിക്കുമോ എന്ന് തുടക്കം മുതല്‍ തന്നെ സംശയമുണ്ടായിരുന്നു.

രണബാലി. Photo: X.com

ഈ സംശയങ്ങളെല്ലാം ശരിവെക്കുന്ന തരത്തിലായിരുന്നു ചിത്രത്തിന് തിയേറ്ററുകളില്‍ നിന്നും കിട്ടിയ റെസ്‌പോണ്‍സ്. ഒരു വശത്ത് സകല റെക്കോഡുകളും കാറ്റില്‍ പറത്തിക്കൊണ്ട് ജയിലര്‍ 2 മുന്നേറുമ്പോള്‍ സ്വന്തം ബോക്‌സ് ഓഫീസില്‍ പോലും രണബാലി കിതക്കുന്ന കാഴ്ചയ്ക്കായിരുന്നു സിനിമാ ലോകം സാക്ഷ്യം വഹിച്ചത്. രണബാലിയുടെ ലോക്കല്‍ ബോക്‌സ് ഓഫീസായ 46 കോടി മാത്രമായിരുന്നു ചിത്രത്തിന് ലഭിച്ചത്. അതേസമയം ആഗോളതലത്തില്‍ ചിത്രം നേടിയിരിക്കുന്നത് 64 കോടി മാത്രമാണ്.

ചിത്രത്തിന്റെ ബജറ്റുമായി താരതമ്യപ്പെടുത്തുമ്പോഴാണ് രണബാലിയുടെ പ്രതിസന്ധി വ്യക്തമാകുന്നത്. 120-130 കോടിയാണ് ചിത്രത്തിന്റെ ബജറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതോടെ മുതല്‍ മുടക്കിന്റെ പകുതി പോലും രണബാലിയ്ക്ക് തിരിച്ചുപിടിക്കാന്‍ സാധിക്കാത്ത അവസ്ഥയിലെത്തിയിരിക്കുകയാണ്. പൂജാ ഹോളിഡേയ്‌സും കഴിഞ്ഞ സാഹചര്യത്തില്‍ ചിത്രത്തിന് ഇനി ബോക്‌സ് ഓഫീസില്‍ കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.

രണബാലി. Photo: X.com

രണബാലിയും പരാജയത്തിന്റെ വക്കിലെത്തിയതോടെ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ് വിജയ് ദേവരക്കൊണ്ട. മാസ് ഹീറോയാകാനുള്ള താരത്തിന്റെ ശ്രമങ്ങളെല്ലാം പാളുന്ന കാഴ്ച്ചയ്ക്കായിരുന്നു സിനിമാലോകം സാക്ഷ്യം വഹിച്ചത്. അര്‍ജുന്‍ റെഡ്ഡിയിലൂടെ മികച്ച തുടക്കം ലഭിച്ച താരത്തിന് വലിയൊരു വിജയത്തിലേക്കെത്താന്‍ ഇനിയും കാത്തിരിക്കേണ്ടി വരും.

Content Highlight: Worldwide collection of Ranabaali starring Vijay Devarakonda

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more