| Monday, 19th May 2014, 11:30 am

ഫോര്‍മുല വണ്‍ മുന്‍ ലോകചാമ്പ്യന്‍ ജാക് ബ്രബാം അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ] ബ്രിസ്‌ബെന്‍: ഫോര്‍മുല വണ്‍ മുന്‍ ലോകചാമ്പ്യന്‍ ജാക് ബ്രബാം(88) അന്തരിച്ചു. സ്വന്തമായി നിര്‍മ്മിച്ച കാറുമായി മത്സരത്തിനിറങ്ങി ഫോര്‍മുല വണ്‍ ചാമ്പ്യനായ ഏക ഡ്രൈവറാണ് ഓസ്‌ട്രേലിയക്കാരനായ ജാക് ബ്രബാം.

1959, 60, 66 എന്നീ വര്‍ഷങ്ങളില്‍ അദ്ദേഹം ലോക ചാമ്പ്യന്‍ഷിപ്പ് നേടി. 1996ലാണ് സ്വന്തമായി നിര്‍മ്മിച്ച കാറുമായി മത്സരത്തിനിറങ്ങി സീസണില്‍ ചാമ്പ്യന്‍ പട്ടം നേടിയത്. 1955 മുതല്‍ 1970 വരെയുള്ള അദ്ദേഹത്തിന്റെ ഫോര്‍മുല വണ്‍ കരിയറില്‍ 126 ഗ്രാന്‍ഡ്പിക്‌സ് മത്സരങ്ങളില്‍ പങ്കെടുത്ത അദ്ദേഹം 14 മത്സരങ്ങളില്‍ വിജയിച്ചു.

1955ല്‍ ബ്രിട്ടീഷ് ഗ്രാന്‍ഡ്പിക്‌സില്‍ പങ്കെടുത്തു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ഫോര്‍മുല വണ്‍ കാറോട്ടത്തിലേക്കുള്ള തുടക്കം. 1970ല്‍ ദക്ഷിണാഫ്രിക്കയില്‍ വെച്ചായിരുന്നു അദ്ദേഹം തന്റെ അവസാന ഗ്രാന്‍ഡ്പിക്‌സ് വിജയിച്ചത്.

Latest Stories

We use cookies to give you the best possible experience. Learn more