| Friday, 15th November 2013, 9:28 pm

ലോക ചെസ് ചാംമ്പ്യന്‍ഷിപ്പ് : ആനന്ദിന് തോല്‍വി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ചെന്നൈ: ലോക ചെസ് ചാംമ്പ്യന്‍ഷിപ്പില്‍ നിലവിലെ ലോക ചാംമ്പ്യന്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിന് തോല്‍വി. അഞ്ചാം ഗെയിമിലാണ് എതിരാളി മാഗ്നസ് കാള്‍സണില്‍ നിന്നും ആനന്ദിന് തോല്‍വി പിണഞ്ഞത്.

ഇതോടെ ചാംമ്പ്യന്‍ഷിപ്പില്‍ കാള്‍സണ്‍ മുന്നിലെത്തി. ജയത്തോടെ കാള്‍സണ് മുന്ന് പോയന്റായി നാല് സമനിലകളില്‍ നിന്നായി നേടിയ രണ്ട് പോയന്റാണ് ആനന്ദിനുള്ളത്. ചാംമ്പ്യന്‍ഷിപ്പിലെ ആദ്യ നാല് മത്സരങ്ങള്‍ സമനിലയിലവസാനിച്ചിരുന്നു.

ചെന്നൈയില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍  54 നീക്കങ്ങള്‍ക്കൊടുവിലാണ് ആനന്ദ് മെക്‌സിക്കന്‍ ഗ്രാന്റ് മാസ്റ്ററായ മാഗ്‌നസ് കാണ്‍സണു മുമ്പില്‍ തോല്‍വി സമ്മതിച്ചത്.

വെളുപ്പു കരുക്കളുമായി കളി തുടങ്ങിയ കാള്‍സണ്‍ ആ ആനുകൂല്യം മുതലെടുത്ത് ചാമ്പ്യന്‍ഷിപ്പിലെ ആദ്യ ജയം സ്വന്തമാക്കുകയായിരുന്നു.
ജയത്തിന് ഒരു പോയന്റും സമനിലയ്ക്ക് അര പോയന്റും സമ്മാനിക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ ആദ്യം 6.5 പോയന്റ് നേടുന്നയാള്‍ വിജയിയാവും.

പന്ത്രണ്ടാം മത്സരത്തിന് ശേഷവും ഇരുവരും തുല്യ പോയന്റില്‍ തുടരുകയാണെങ്കില്‍ സഡന്‍ഡെത്തിലൂടെ വിജയികളെ കണ്ടെത്തും. 2.55 മില്യണ്‍ യുഎസ് ഡോളറാണ് മത്സര വിജയിയെ കാത്തിരിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more