ഇന്ത്യ – പാകിസ്ഥാന്‍ മത്സരം ഉപേക്ഷിച്ചു; ക്ഷമ ചോദിച്ച് സംഘാടകര്‍ആരാധകര്‍ ഏറെ കാത്തിരുന്ന വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡസ് (ഡബ്ല്യൂ.സി.എല്‍) ടൂര്‍ണമെന്റിലെ ഇന്ത്യ – പാകിസ്ഥാന്‍ മത്സരം ഉപേക്ഷിച്ചു. ടൂര്‍ണമെന്റില്‍ ഇന്ന് നടക്കാനിരുന്ന മത്സരമാണ് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഉപേക്ഷിച്ചത്. പഹല്‍ഗാമിലെ പാക് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നിരവധി ഇന്ത്യന്‍ താരങ്ങള്‍ പാകിസ്ഥാനെതിരെ കളിക്കാന്‍ വിസമ്മതിച്ചതിനാലാണ് മത്സരം ഉപേക്ഷിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മത്സരം ഉപേക്ഷിച്ചതിന് പിന്നാലെ സംഘാടകര്‍ ക്ഷമ ചോദിച്ച് രംഗത്തെത്തി. ഈ തീരുമാനം മനപൂര്‍വ്വമല്ലാതെ ഇന്ത്യന്‍ താരങ്ങളെ വേദനിപ്പിച്ചെന്നും അതിനാല്‍ മത്സരം ഉപേക്ഷിക്കുന്നുവെന്നും ഡബ്ല്യൂ.സി.എല്‍ എക്‌സ് പോസ്റ്റിലൂടെ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മില്‍ അടുത്തിടെ നടന്ന വോളിബോള്‍ മത്സരത്തിന് ശേഷമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള മത്സരം ഷെഡ്യൂള്‍ ചെയ്തതെന്നും സംഘാടകര്‍ പോസ്റ്റില്‍ പറയുന്നു.
ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഏപ്രില്‍ 22 രണ്ടിനാണ് പാകിസ്ഥാന്‍ ഭീകരാക്രമണം നടത്തിയത്. ഇതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഈ സാഹചര്യത്തില്‍ ഇരു ടീമുകളും ഡബ്ല്യൂ.സി.എല്ലില്‍ ഏറ്റുമുട്ടുന്നത് വലിയ ആരാധക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
നേരത്തെ പാകിസ്ഥാന്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ പാകിസ്ഥാനെതിരെ കളിക്കില്ലെന്ന് അറിയിച്ചിരുന്നു. പിന്നാലെ, ഹര്‍ഭജന്‍ സിങ്, സുരേഷ് റെയ്‌ന, യൂസഫ് പത്താന്‍, ഇര്‍ഫാന്‍ പത്താന്‍ എന്നിവര്‍ മത്സരത്തില്‍ നിന്ന് പിന്മാറിയെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇത് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടോ എന്നതില്‍ റിപ്പോര്‍ട്ടില്‍ സ്ഥിരീകരണമില്ല.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച താരങ്ങളെ ഉള്‍പ്പെടുത്തിയാണ് ടൂര്‍ണമെന്റ്. ആദ്യ സീസണില്‍ ഇന്ത്യന്‍ ചാമ്പ്യന്‍സ് ജേതാക്കളായിരുന്നു. കഴിഞ്ഞ ദിവസമാണ് രണ്ടാം സീസണിന് തുടക്കമായത്. ഈ സീസണിലെ ഇന്ത്യയുടെ ആദ്യ മത്സരം ഇന്ന് എഡ്ജ്ബാസ്റ്റണില്‍ പാകിസ്ഥാന്‍ ചാമ്പ്യന്‍സുമായായിരുന്നു ഷെഡ്യൂള്‍ ചെയ്തിരുന്നത്.
ഈ മത്സരം ഉപേക്ഷിച്ചതോടെ യുവരാജ് സിങിന് കീഴില്‍ ഇറങ്ങുന്ന ഇന്ത്യന്‍ ചാമ്പ്യന്‍സ് കളത്തിലിറങ്ങുക ജൂലൈ 22നാണ്. സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സാണ് എതിരാളികള്‍.
Content Highlight: World Championship of Legends: India vs Pakistan match called off