| Saturday, 7th September 2013, 10:08 pm

സ്വയരക്ഷക്കായി സ്ത്രീകള്‍ കത്തി കയ്യില്‍ കരുതണമെന്ന് ശില്‍പ്പാ ശെട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]മുംബൈ: സ്വയരക്ഷയ്ക്കായി രാജ്യത്തെ സ്ത്രീകള്‍ കത്തി കൈവശം വെയ്ക്കണമെന്ന് ബോളിവുഡ് താരം ശില്‍പ്പ ശെട്ടി. ചിലയാളുകള്‍ ദുഷിച്ച സ്വഭാവത്തിനുടമകളാണ്.[]

ഇത്തരത്തിലുള്ളവരുടെ ഉപദ്രവത്തില്‍ നിന്നും രക്ഷയ്ക്കായി സ്ത്രീകള്‍ കത്തി കൈവശം വയക്കുന്നത് സ്വയരക്ഷക്ക് ഉപകരിക്കും. ശില്‍പ്പ പറഞ്ഞു.

സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിന്റെ കഥകളാണ് ഓരോ ദിവസവും നമ്മള്‍ പേപ്പറിലൂടെ വായിക്കുന്നത്. ഇത് വായിച്ച് എങ്ങിനെത്തെ സമൂഹത്തിലാണ് ജീവിക്കുന്നതെന്നോര്‍ത്ത് ചില സമയത്ത് ഞാന്‍ നിരാശയാവാറുണ്ട്.

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് തടയിടാന്‍ പോലീസുകാര്‍ അവരുടെ കഴിവിന്റെ പരമാവധി ചെയ്യുന്നുണ്ടെന്നും എന്നാല്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പരിമിതിയുണ്ടെന്നും ശില്‍പ്പ ചൂണ്ടിക്കാട്ടി.

രാജ്യത്തെ മെട്രോ നഗരങ്ങളില്‍ അടുത്തിടെയുണ്ടായ കൂട്ടമാനഭംഗങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ശില്‍പ്പയുടെ അഭിപ്രായം.

പത്ത് ദിവസം നീണ്ട് നില്‍ക്കുന്ന ഗണേശോത്സവ സമയത്ത് സ്ത്രീകള്‍ക്കെതിരെയുണ്ടാവിനിടയുള്ള അതിക്രമങ്ങളെ കുറിച്ചുള്ള ബോധവത്ക്കരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശില്‍പ്പ.

മുംബൈ സിറ്റി പോലീസാണ് ഗണേശോത്സവം മുന്‍ നിര്‍ത്തി സ്ത്രീകളുടെ സുരക്ഷയും സംരക്ഷണവും സംബന്ധിച്ച ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചത്.

Latest Stories

We use cookies to give you the best possible experience. Learn more