| Monday, 27th April 2020, 5:56 pm

'സ്ത്രീകള്‍ എന്നും അടുക്കളയില്‍ തന്നെ, ഇത് ലിംഗവിവേചനം'; മാസ്റ്ററിന്റെ ഫാന്‍ മേഡ് പോസ്റ്ററിനെതിരെ മാളവികാമോഹനന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദളപതി വിജയിയുടെ റിലീസിങ്ങിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് മാസ്റ്റര്‍. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളിയും പട്ടം പോലെ ഫെയിം മാളവിക മോഹനാണ് നായിക.

റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ ആരാധകര്‍ നിര്‍മിച്ച പോസ്റ്റിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്  നടി മാളവികാമോഹനന്‍.

ക്വാറന്റൈന്‍ കാലത്ത് സിനിമയിലെ താരങ്ങള്‍ എന്തു ചെയ്യുന്നു എന്ന് കാണിച്ച പോസ്റ്റില്‍ നടന്മാര്‍ എല്ലാവരും വിനോദങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ നടി മാത്രം ഭക്ഷണം പാകം ചെയ്യുന്നതാണ് പോസ്റ്റ്.

ഒരു വീട്ടില്‍ എല്ലാവരും വിനോദത്തിലേര്‍പ്പെടുമ്പോള്‍ വീട്ടിലെ സ്ത്രീകള്‍ മാത്രം ഭക്ഷണം ചെയ്യണമെന്നത് ലിംഗ വിവേചനമാണ് ചൂണ്ടിക്കാണിക്കുന്നതെന്നായിരുന്നു മാളവികയുടെ മറുപടി പോസ്റ്റ്.

‘ഒരു ‘സിനിമാ വീട്ടിലും സ്ത്രീയുടെ ജോലി പാചകം മാത്രമാണോ? എപ്പോഴാണ് ഈ ലിംഗ വിവേചനം അവസാനിക്കുക,’ നടി പോസ്റ്റു ചെയ്തു.

അതേസമയം പോസ്റ്റ് ചെയ്തതിന് ശേഷം നടി തന്റെ ട്വീറ്റുകള്‍ കാരണം വ്യക്തമാക്കാതെ പിന്‍വലിക്കുകയും ചെയ്തു.

വിജയ്, വിജയ് സേതുപതി, ആന്‍ഡ്രിയ ശാന്തനു, അര്‍ജുന്‍ ദാസ് തുടങ്ങിയവരാണ് മാസ്റ്ററില്‍ അഭിനയിക്കുന്നത്.

ഏപ്രില്‍ 9ന് പുറത്തിറങ്ങേണ്ടിയിരുന്ന ചിത്രം കൊവിഡ് മൂലം റിലീസിംഗ് നീട്ടിവെക്കുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

Latest Stories

We use cookies to give you the best possible experience. Learn more