ഫരീദാബാദ്: ഫരീദാബാദില്‍ 25 വയസുകാരി കൂട്ട ബലാത്സംഗത്തിനിരയായി. ഓടികൊണ്ടിരിക്കുന്ന വാനില്‍ വെച്ചാണ് ബലാത്സംഗത്തിനിരയാക്കിയത്. ശേഷം വാനില്‍ നിന്ന് പുറത്തെറിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.
ചൊവ്വാഴ്ച്ച രാത്രിയായിരുന്നു സംഭവം. യുവതിയുടെ കുടുംബത്തിന്റെ പരാതിയില്‍ കോട്‌വാലി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ചൊവ്വാഴ്ച്ച ക്രൈംബ്രാഞ്ച് സംഘം രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.തലയ്ക്കും മുഖത്തും അടക്കം പരിക്കേറ്റ യുവതി ഫരീദാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. തിങ്കാളാഴ്ച്ച രാത്രി സുഹൃത്തിന്റെ വീട്ടില്‍ നിന്നും മടങ്ങവെ വാഹനം കാത്ത് നില്‍ക്കുകയായിരുന്ന യുവതിയെയാണ് സംഘം വാഹനത്തില്‍ കടത്തികൊണ്ട് പോയത്. വാഹനം ലഭിക്കാതെ യുവതി ബുദ്ധിമുട്ടുന്നത് കണ്ട് പ്രതികള്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്യുകയായിരുന്നു.
ശേഷം വാഹനം ഗുഡ്ഗാവ്- ഫരീദാബാദ് റോഡിലെ ഹനുമാന്‍ ക്ഷേത്രത്തിനു സമീപമുള്ള വിചനമായ ഇടത്തേക്ക് കൊണ്ടുപോയി പെണ്‍കുട്ടിയെ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.
ഇതിന് ശേഷം പെണ്‍കുട്ടിയെ വാഹനത്തില്‍ കയറ്റികൊണ്ട് പോവുകയും ഓടുന്ന വാഹനത്തില്‍ നിന്ന് തള്ളിയിടുകയുകയായിരുന്നു. ബോധം വീണ്ടെടുത്ത യുവതി സഹോദരിയെ വിളിക്കുകയും അവര്‍ സ്ഥലത്തെത്തി ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.
എന്നാല്‍ നിലവില്‍ യുവതി മൊഴി നല്‍കാന്‍ കഴിയുന്ന സാഹചര്യത്തിലല്ല. അതിനാല്‍ നിലവില്‍ സഹോദരിയുടെ പരാതിയിലാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.
Content Highlight:Woman gang-raped and thrown out of moving vehicle in Faridabad