| Friday, 6th February 2026, 6:10 pm

ഇതൊരു ഫീല്‍ഗുഡ് നൊസ്റ്റാള്‍ജിക് റൈഡ്..... മികച്ച പ്രതികരണങ്ങളുമായി അനശ്വരയുടെ വിത്ത് ലവ്

ഐറിന്‍ മരിയ ആന്റണി

ടൂറിസ്റ്റ് ഫാമിലിയുടെ സംവിധായകന്‍ അബിഷന്‍ ജീവിന്തും മലയാളി താരം അനശ്വര രാജനും ആദ്യമായി ഒന്നിച്ച വിത്ത് ലവ് സിനിമയ്ക്ക് മികച്ച പ്രതികരണങ്ങള്‍. നവാഗതനായ മദന്‍ രചനയും സംവിധാനം നിര്‍വഹിച്ച ചിത്രം ഫെബ്രുവരി 6 (ഇന്ന്) ആണ് തിയേറ്ററുകളിലെത്തിയത്.

സ്‌കൂള്‍ കാലഘട്ടത്തിലേക്കും പ്രണയത്തിലേക്കുമുള്ള നൊസ്റ്റാള്‍ജിക് റൈഡാണ് വിത്ത് ലവ് എന്നും സിനിമ ഏറെ ആസ്വദിച്ചുവെന്നും കമന്റുകളുണ്ട്. അബിഷന്റെ ഡെബ്യൂ സിനിമയാണിതെന്ന് തോന്നുകയില്ലെന്നും അത്ര മനോഹരമായി അദ്ദേഹം പെര്‍ഫോം ചെയ്ത്ട്ടുണ്ടെന്നും അഭിപ്രായങ്ങളുണ്ട്.

അനശ്വരയും അബിഷനും തമ്മിലുള്ള കെമിസ്ട്രി ഓണ്‍ സ്‌ക്രീനില്‍ ഗംഭീരമായിരുന്നുവെന്നും തമിഴില്‍ ഇത്തരം റോം കോം സിനിമകള്‍ ഇനിയും വരണമെന്നും കമന്റുകളുണ്ട്. കഥ വളരെ പ്രഡിക്റ്റബിളാകുമ്പോഴും സിനിമ അതിന്റെ ഭംഗി നിലനിര്‍ത്തികൊണ്ടാണ് പോകുന്നതെന്നും സമൂഹമാധ്യമങ്ങളില്‍ അഭിപ്രായങ്ങള്‍ നിറയുന്നുണ്ട്. സീന്‍ റോള്‍ഡന്റെ പാട്ടുകളെ കുറിച്ചും പശ്ചത്താല സംഗീതത്തെ കുറിച്ചും മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്.

എം. ആര്‍.പി എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ മഗേഷ് രാജ് പാസിലിയനും നസറത്ത് പാസിലിയനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ ഹരീഷ് കുമാര്‍, കാവ്യ അനില്‍, സച്ചിന്‍, നാച്ചിയപ്പന്‍, തേനി മുരുഗന്‍ ശരവണന്‍ തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.

ചിത്രത്തിന്റെ ടൈറ്റില്‍ ടീസറും ട്രെയ്‌ലറും സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളി താരം അനശ്വര രാജന്‍ ചിത്രത്തില്‍ നായികയായെത്തുന്ന വാര്‍ത്തയും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രേയസ് കൃഷ്ണയാണ്. സുരേഷ് കുമാര്‍ എഡിറ്റിങ് കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ കലാസംവിധാനം രാജ്കമലാണ്.

Content Highlight: With Love, starring Anaswara Rajan and Abishin Jeevindu, receives excellent initial responses

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more