| Tuesday, 29th September 2026, 1:57 pm

ഹൃദയങ്ങള്‍ കീഴടക്കൂ, രാജ്യം വിഭജിക്കരുത്; ഒരു മുന്‍ എ.ബി.വി.പി കാര്യകര്‍ത്താവായി ഞാന്‍ മോദിയോട് അഭ്യര്‍ത്ഥിക്കുന്നു: രേവന്ത് റെഡ്ഡി

നിഷാന. വി.വി

ഹൈദരാബാദ്: തന്റെ പഴയ കാല എം.ബി.വി.പി ബന്ധം അനുസ്മരിച്ച് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭ്യര്‍ത്ഥനയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ജനങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കരുതെന്നും, രാജ്യത്തെ വിഭജിക്കാതെ ജനങ്ങളുടെ ഹൃദയം കീഴടക്കിയാണ് പ്രധാനമന്ത്രി മുന്നോട്ട് പോകേണ്ടതെന്നും

ഒരു എ.ബി.വി.പി കാര്യകര്‍ത്താവ് എന്ന നിലയിലാണ് താന്‍ ഇക്കാര്യം ആവശ്യപ്പെടുന്നത് എന്നും രേവന്ത് റെഡ്ഡി പറഞ്ഞു. ദല്‍ഹിയില്‍ നടന്ന കോണ്‍ക്ലേവില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

നാലാം തവണയും അധികാരം ലക്ഷ്യമിടുന്ന നരേന്ദ്ര മോദി രാജ്യത്തെ വിഭജിക്കാനല്ല, മറിച്ച് ജനവിശ്വാസം നേടിയെടുക്കാനാണ് ശ്രമിക്കേണ്ടതെന്ന് രേവന്ത് റെഡ്ഡി ഉപദേശിച്ചു.

‘നാലാം തവണയും ഹൃദയങ്ങള്‍ കീഴടക്കണമെങ്കില്‍ പ്രധാനമന്ത്രി രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കരുത്,’ അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് മുഖ്യമന്ത്രിയായ രേവന്ത് റെഡ്ഡി തന്റെ മുന്‍കാല ആര്‍.എസ്.എസ് വിദ്യാര്‍ത്ഥി സംഘടനയായ എ.ബി.വി.പിയുമായുള്ള ബന്ധത്തെ പരസ്യമായി പരാമര്‍ശിച്ചതാണ് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്.

പ്രധാനമന്ത്രി വ്യക്തിപരമായി തന്നോട് നല്ല രീതിയിലാണ് പെരുമാറുന്നതെങ്കിലും വികസന കാര്യത്തില്‍ തെലങ്കാനയെ അവഗണിക്കുന്നണ്ടെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Win hearts, do not divide the country; as a former ABVP activist, I appeal to Modi: Revanth Reddy.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more