| Thursday, 12th July 2018, 11:42 pm

വിംബിള്‍ഡണില്‍ സെറീന-കെര്‍ബര്‍ ഫൈനല്‍

സ്പോര്‍ട്സ് ഡെസ്‌ക്

ലണ്ടന്‍: വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സസ് ഫൈനലില്‍ സെറീന വില്യംസ്, ആഞ്ജലിക് കെര്‍ബറിനെ നേരിടും. ജര്‍മ്മനിയുടെ ജൂലിയ ജോര്‍ജസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചായിരുന്നു സെറീനയുടെ ഫൈനല്‍ പ്രവേശം. സ്‌കോര്‍ 6-2, 6-4

12-ാം സീഡ് ഒസ്റ്റാപെങ്കോയെ തോല്‍പ്പിച്ചാണ് കെര്‍ബര്‍ ഫൈനലിലേക്ക് യോഗ്യത നേടിയത്. സ്‌കോര്‍ 6-3,6-3

അമ്മയായ ശേഷമുള്ള ആദ്യ കിരീടനേട്ടത്തിനാണ് സെറീന ഒരുങ്ങുന്നത്. 2016 ലെ വിംബിള്‍ഡണ്‍ ഫൈനലിലേറ്റ തോല്‍വിയ്ക്ക് പകരം വീട്ടാനാണ് കെര്‍ബര്‍ റാക്കറ്റേന്തുന്നത്.

വിംബിള്‍ഡണ്‍ കൂടി നേടിയാല്‍ സെറീനയുടെ 24-ാം ഗ്രാന്‍സ്ലാം കിരീടമാകും. രണ്ടു തവണ ഗ്രാന്‍സ്ലാം കിരീടം നേടിയിട്ടുള്ള കെര്‍ബര്‍ രണ്ടാം തവണയാണ് വിംബിള്‍ഡണിന്റെ ഫൈനലിലെത്തുന്നത്. 2016ല്‍ ഓസ്ട്രേലിയന്‍ ഓപ്പണും യു.എസ് ഓപ്പണും കെര്‍ബര്‍ നേടിയിരുന്നു.

ശനിയാഴ്ചയാണ് ഫൈനല്‍.

Latest Stories

We use cookies to give you the best possible experience. Learn more