ഓക്‌ലാന്‍ഡ്: പന്തില്‍ കൃത്രിമം കാണിച്ച സംഭവത്തില്‍ ശിക്ഷിക്കപ്പെട്ട് ഓസ്‌ട്രേലിയന്‍ മുന്‍ ഉപനായകന്‍ ഡേവിഡ് വാര്‍ണറിന് ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണിന്റെ പിന്തുണ. വാര്‍ണര്‍ ഒരു മോശം ഒരു വ്യക്തിയല്ലെന്നും അദ്ദേഹത്തിന് തെറ്റുപറ്റിയതാകാമെന്നും വാര്‍ണര്‍ പറഞ്ഞു.
” ഒരര്‍ത്ഥത്തിലും വാര്‍ണര്‍ മോശപ്പെട്ട വ്യക്തിയല്ല…ഒരിക്കലും ഒരു ടീമും ഇങ്ങനെ ചെയ്യാന്‍ പാടില്ല. ഐ.പി.എല്ലില്‍ ഞങ്ങള്‍ ഒരുമിച്ച് കളിച്ചിട്ടുണ്ട്. ഒരു വിധത്തിലും അദ്ദേഹം ഒരു മോശക്കാരനല്ല. ഇപ്പോള്‍ സംഭവിച്ചതില്‍ നിന്ന് വാര്‍ണറും സ്മിത്തും പാഠം ഉള്‍കൊള്ളുമെന്നാണ് വിശ്വസിക്കുന്നത്”- കെയ്ന്‍ വില്യംസണ്‍ കൂട്ടിച്ചേര്‍ത്തു.
Also Read: ആ കാഴ്ച തന്നെ വല്ലാതെ വേദനിപ്പിച്ചു; സ്മിത്തിന് പിന്തുണയുമായി രോഹിത് ശര്‍മ്മ
ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സിന്റെ നായകനായിരുന്നു വാര്‍ണര്‍. പന്തില്‍ കൃത്രിമം കാണിച്ച സംഭവം പുറത്തായതിനുശേഷം വാര്‍ണറെ ഓസീസ് ടീമില്‍ നിന്നും പുറത്താക്കിയിരുന്നു. പിന്നാലെ ഐ.പി.എല്ലില്‍ നിന്നും വാര്‍ണറെ പുറത്താക്കിയിരുന്നു. വാര്‍ണര്‍ക്കു പകരം വില്യംസണാണ് ഹൈദരാബാദ് ടീമിന്റെ നായകന്‍.
നായകനു പിന്നാലെ പുതിയ ഉപനായകനെയും സണ്‍റൈസേഴ്‌സ് തെരഞ്ഞെടുത്തു. ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാറാണ് സണ്‍റൈസേഴ്‌സിന്റെ വൈസ് ക്യാപ്റ്റന്‍.
Also Read: വാര്‍ണര്‍ക്ക് പകരം കുശാല്‍ പെരേരയെ തേടി സണ്‍റൈസേഴ്‌സ് ഹൈദരബാദ്
അതേസമയം വിവാദത്തില്‍പ്പെട്ട ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം സ്റ്റീവ് സ്മിത്ത് നടന്നതിന്റെ എല്ലാ ഉത്തരവാദിത്തവും താന്‍ ഏറ്റെടുക്കുന്നതായി നിറകണ്ണുകളോടെ പറഞ്ഞു.
Watch This Video: