വാഷിങ്ടണ്‍: ഇസ്രഈലിനുള്ള സൈനിക സഹായം വെട്ടികുറയ്ക്കാനുള്ള കാര്യത്തില്‍ താന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പിന്തുണയ്ക്കുന്നുവെന്ന് യു.എസ് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ മുസ്‌ലിം അമേരിക്കന്‍ പ്രതിനിധിയായ അബ്ദുല്‍ ഇല്‍ സഈദ്.
ഈ വിഷയത്തില്‍ ട്രംപിനെ പിന്തുണയ്ക്കാന്‍ താന്‍ തയ്യാറാണെന്നും അമേരിക്കക്കാരുടെ നികുതി പണം ഉപയോഗിച്ച് അതിക്രമം നടത്തുന്ന ഒരു വിദേശ സൈന്യത്തെ നാം ഇനി സഹായിക്കരുതെന്നും സഈദ് പറഞ്ഞു. ഗസ യുദ്ധം ഇസ്രഈലിന്റെ നശീകരണമാണെന്നും ഫലസ്തീന്‍ കുട്ടികളുടെ ജീവന് വേണ്ടി ശബ്ദിക്കുന്നത് സ്‌നോഹം കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘അമേരിക്കയിലുള്ള ജൂത കുട്ടികളുടെയും കുടുംബങ്ങളുടെയും സുരക്ഷ ഉറപ്പാക്കാന്‍ ഞാന്‍ പ്രതിജ്ഞാബദ്ധനാണ്. ഒരു മുസ് ലിം രക്ഷിതാവെന്ന നിലയില്‍ എന്റെ കുട്ടികളുടെ സുരക്ഷയിലും എനിക്ക് ആശങ്കയുണ്ട്,’ അല്‍ സഈദ് പറഞ്ഞു.
അമേരിക്കന്‍ ജനതയ്ക്ക് വേണ്ടി സേവനം ചെയ്യുക എന്നതാണ് യഥാര്‍ത്ഥ രാഷ്ട്രീയ ലക്ഷ്യമെന്നും രാഷ്ട്രീയ പകപ്പോക്കലല്ല മറിച്ച് നിയമവാഴ്ച നടപ്പിലാക്കുകയാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ മിഷിഗനില്‍ വിജയിച്ചാണ് അബ്ദുല്‍ സഈദ് ചരിത്രം കുറിച്ചത്.
‘ഒരാളുടെ പേരിന്റെയോ മതവിശ്വാസത്തിന്റെയോ പേരില്‍ പ്രസിഡന്റ് അവരെ പരിഹസിക്കുന്നത് എന്തിനാണെന്ന് മക്കളോട് വിശദീകരിക്കാന്‍ ബുദ്ധിമുട്ടിയ മാതാപിതാക്കളോട് എനിക്ക് ഒന്നേ പറയാനുള്ളൂ. നാളെ നിങ്ങളുടെ മക്കളോട് പറയുക, ആ മോശം മനുഷ്യര്‍ തോറ്റുവെന്ന്.’ വിജയത്തിന് ശേഷം എല്‍-സയ്യിദ് നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു.
Content Highlight: Will stand with Trump on this: Abdul El-Sayed supports the announcement to cut military aid to Israel.