| Friday, 14th February 2025, 8:38 pm

എന്റെ സൗകര്യത്തിന് സംസാരിക്കും; പൊതുവേദിയില്‍ തര്‍ക്കിച്ച് പി.സി. ജോര്‍ജും പൂഞ്ഞാര്‍ എം.എല്‍.എയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: പൊതുവേദിയില്‍ വെച്ച് പരസ്യമായി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ട് പി.സി ജോര്‍ജും പൂഞ്ഞാര്‍ എം.എല്‍.എ അഡ്വക്കറ്റ് സെബാസ്റ്റ്യന്‍ കുളത്തിങ്കലും. പൂഞ്ഞാര്‍ തെക്കേക്കരയില്‍ സ്വകാര്യ ആശുപത്രി ഉദ്ഘാടനത്തിനിടെയാണ് വാക്കേറ്റമുണ്ടായത്.

കോട്ടയം മുണ്ടക്കയത്തെ ആശുപത്രിയില്‍ രണ്ട് തസ്തികകളിലേക്ക് ഡോക്ടറെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടാണ് വാക്കേറ്റമുണ്ടായത്. ഇക്കാര്യം സംസാരിക്കാന്‍ ഉചിതമായ വേദി ഇതല്ലെന്ന് പറഞ്ഞ എം.എല്‍.എയോട് തനിക്ക് സൗകര്യമുള്ളതിനനുസരിച്ച് സംസാരിക്കുമെന്ന് പി.സി ജോര്‍ജ് പറയുകയായിരുന്നു.

തസ്തികയ്ക്ക് വേണ്ടി നിവേദനം നല്‍കണമെന്നും ആശുപത്രി ഉദ്ഘാടനത്തിന് വന്നാല്‍ അത് പറഞ്ഞ് പോകണമെന്ന് പൂഞ്ഞാര്‍ എം.എല്‍.എ പറഞ്ഞു.

വേദിയില്‍ എഴുന്നേറ്റ് നിന്നായിരുന്നു ഇരുവരുടെയും വാക്കേറ്റം. പിന്നാലെ സദസില്‍ നിന്നും കൂവലുയരുന്നതും വേദിയിലിരിക്കുന്ന വ്യക്തികള്‍ മതിയാക്കാന്‍ ആവശ്യപ്പെടുന്നതായും കാണാം. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനടക്കമുള്ള നിരവധി വ്യക്തികള്‍ വേദിയിലിരിക്കുമ്പോഴായിരുന്നു സംഭവം.

തന്നോടല്ലാതെ മറ്റാരോട് പറയണമെന്നും നിവേദനം നടത്താന്‍ കൈയില്‍ കിട്ടണ്ടേയെന്നും അതാണ് ഈ അവസരം ഉപയോഗിച്ചതെന്നുമായിരുന്നു പി.സി ജോര്‍ജിന്റെ വാദം.

Content Highlight: Will speak at my convenience; Arguing in public, P.C. George and Poonjar MLA

We use cookies to give you the best possible experience. Learn more