| Saturday, 22nd December 2018, 10:04 pm

ന്യൂനപക്ഷങ്ങളോട് എങ്ങനെ പെരുമാറണമെന്ന് മോദിയ്ക്ക് കാണിച്ചു കൊടുക്കും: ഇമ്രാന്‍ ഖാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: ന്യൂനപക്ഷങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നരേന്ദ്ര മോദിയക്ക് കാണിച്ചു കൊടുക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. രാജ്യത്തെ ആള്‍ക്കൂട്ട ആക്രമണങ്ങളെ കുറിച്ചുള്ള നസ്‌റുദ്ദീന്‍ ഷായുടെ വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് ഇമ്രാന്‍ ഖാന്റെ വാക്കുകള്‍.

ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ വിവേചനം അനുഭവിക്കുന്നുണ്ടെന്നാണ് ആളുകള്‍ പറയുന്നത്. ന്യൂനപക്ഷങ്ങളെ എങ്ങനെ പരിഗണിക്കണമെന്ന് മോദിയ്ക്ക കാണിച്ചു കൊടുക്കും. ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷിതത്വവും തുല്യ നീതിയും ഉറപ്പു വരുത്തുന്ന സര്‍ക്കാരാകും തന്റേതെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

ലാഹോറില്‍ പാക് പഞ്ചാബ് സര്‍ക്കാരിന്റെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇമ്രാന്‍ ഖാന്‍.

ദുര്‍ബല വിഭാഗങ്ങള്‍ക്ക് നീതി നടപ്പിലാക്കി കൊടുക്കാത്തത് കൊണ്ടാണ് വിപ്ലവങ്ങളുണ്ടാവുന്നതെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. കിഴക്കന്‍ പാകിസ്താനിലെ ജനങ്ങള്‍ക്ക് നീതി നിഷേധിക്കപ്പെട്ടത് കൊണ്ടാണ് ബംഗ്ലാദേശ് രൂപീകരിക്കപ്പെടാനുള്ള കാരണമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more