ഐ.പി.എല്‍ 2026 സീസണിന് മുന്നോടിയായുള്ള മിനി താരലേലത്തിലേക്കാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. ഇന്ന് (ഡിസംബര്‍ 16) ദുബായില്‍ വെച്ചാണ് താരം ലേലം നടക്കുക. ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്ന പത്ത് ടീമുകള്‍ ഏറ്റവും മികച്ചതും ടീമിനാവശ്യമായ താരങ്ങളെയും തങ്ങളുടെ ഫ്രാഞ്ചൈസികളുടെ ഭാഗമാക്കുക ഒറ്റ ലക്ഷ്യത്തിലാണ് തന്ത്രങ്ങള്‍ മെനയുന്നത്.
350 താരങ്ങളാണ് ഈ വര്‍ഷത്തെ മിനി ലേലത്തിനുള്ളത്. നേരത്തെ 1574 പേര് ലേലത്തിനായി പേര് റജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും അതില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടത് 500ന് മുകളില്‍ മാത്രമാണ്. ഇത്രയും താരങ്ങളില്‍ നിന്ന് 77 പേരെ മാത്രമാണ് ടീമുകള്‍ തെരഞ്ഞെടുക്കുക. എല്ലാ ഫ്രാഞ്ചൈസികളുടെയും പക്കലായി മൊത്തം 237.55 കോടിയാണ്.
ഈ വര്‍ഷത്തെ ലേലത്തില്‍ ഏറ്റവും കൂടുതല്‍ തുകയുമായി ഇറങ്ങുന്നത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ്. 64.3 കോടിയാണ് അവരുടെ പക്കലുള്ളത്. പണം മാത്രമല്ല ഏറ്റവും കൂടുതല്‍ സ്ലോട്ടും മുന്‍ ചാമ്പ്യന്മാര്‍ക്ക് തന്നെ. കെ.കെ.ആറിന് 13 സ്ലോട്ടാണുള്ളത്.
2024ലെ ഐ.പി.എൽ കപ്പുമായി കെ.കെ.ആർ ടീം. Photo: KKRVibe/x.com
ഏറ്റവും കുറവ് തുക ഐ.പി.എല്ലിലെ സക്സസ്ഫുൾ ടീമുകളില്‍ ഒന്നായ മുംബൈ ഇന്ത്യന്‍സിനാണ്. അഞ്ച് താരങ്ങള്‍ക്ക് വേണ്ടി വെറും 2.75 കോടിയുമായാണ് ടീം ലേലം കൂടാന്‍ എത്തുന്നത്. എന്നാല്‍ പഞ്ചാബ് കിങ്സിലാണ് ഏറ്റവും കുറവ് സ്ലോട്ടുകള്‍ അവശേഷിക്കുന്നത്. പ്രീതി സിന്റയുടെ ടീമിന് നാല് പേരെ മാത്രമേ ടീമിലേക്ക് ചേര്‍ക്കാന്‍ സാധിക്കൂ. എന്നാല്‍ അവരുടെ ഓക്ഷൻ പേഴ്‌സില്‍ 11.50 കോടി രൂപയുണ്ട്.
ഓരോ ടീമുകള്‍ താരങ്ങളെ ടീമില്‍ എത്തിക്കാന്‍ കച്ചമുറുക്കുമ്പോള്‍ ആരാധകര്‍ ഒന്നടക്കം ആരായായിരിക്കും ഈ വര്‍ഷത്തെ ഏറ്റവും വിലയേറിയ താരം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ്. ഓസ്ട്രലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനാവും ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പണം സമ്പാദിക്കുക എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
എന്നാല്‍, 2025ല്‍ റിഷബ് പന്ത് കുറിച്ച ഐ.പി.എല്ലിലെ ഏറ്റവും വിലയേറിയ താരമെന്ന ഈ വര്‍ഷം റെക്കോഡ് തിരുത്തുമോയെന്ന് കാത്തിരുന്ന് കാണേണ്ടി വരും. എല്‍.എസ്.ജിയില്‍ നിന്ന് 24.75 കോടി രൂപയാണ് ഇന്ത്യന്‍ സൂപ്പര്‍ താരം അന്ന് നേടിയെടുത്തത്. ഇന്ന് കെ.കെ.ആര്‍ ആ റെക്കോഡ് തിരുത്താന്‍ സാധ്യതകള്‍ ഏറെയാണ്.
റിഷബ് പന്ത്. Photo: Johns/x.com
(സീസണ്‍ – താരം – ടീം – വില എന്നീ ക്രമത്തില്‍)
2008 – എം. എസ് ധോണി – സി.എസ്.കെ – 9.5 കോടി
2009 – കെവിന്‍ പീറ്റേഴ്‌സണ്‍ – ആര്‍. സി.ബി – 9.8 കോടി
2009 – ആന്‍ഡ്രൂ ഫ്‌ലിന്റോഫ് – സി.എസ്. കെ -9.8 കോടി
2010 – ഷെയ്ന്‍ ബോണ്ട് – കെ. കെ.ആര്‍ – 4.8 കോടി
2010 – കീറോണ്‍ പൊള്ളാര്‍ഡ് – എം.ഐ – 4.8 കോടി
2011 – ഗൗതം ഗംഭീര്‍ – കെ.കെ.ആര്‍ – 14.9 കോടി
2012 – രവീന്ദ്ര ജഡേജ -സി.എസ്.കെ – 12.8 കോടി
2013 – ഗ്ലെന്‍ മാക്‌സ് വെല്‍ -എം.ഐ – 6.3 കോടി
2014 – യുവരാജ് സിങ് – ആര്‍.സി.ബി – 14 കോടി
2015 – യുവരാജ് സിങ് – ഡി.ഡി – 16 കോടി
2016 – ഷെയ്ന്‍ വാട്‌സണ്‍ -ആര്‍.സി.ബി – 9.5 കോടി
2017 – ബെന്‍ സ്റ്റോക്‌സ് – ആര്‍.പി.എസ്. ജി – 14.5 കോടി
2018 – ബെന്‍ സ്റ്റോക്‌സ് – ആര്‍.ആര്‍ – 12.5 കോടി
2019 – ജയദേവ് ഉനദ്കട്ട് – ആര്‍.ആര്‍ – 8.4 കോടി
2019 – വരുണ്‍ ചക്രവര്‍ത്തി – പഞ്ചാബ് കിങ്സ് – 8.4 കോടി
2020 – പാറ്റ് കമ്മിന്‍സ് – കെ.കെ.ആര്‍ – 15.5 കോടി
2021 -ക്രിസ് മോറിസ് – ആര്‍.ആര്‍ – 16.25 കോടി
2022 – ഇഷാന്‍ കിഷന്‍ – എം.ഐ – 15.25 കോടി
2023 – സാം കറന്‍ – പി.ബി.കെ.എസ് – 18.5 കോടി
2024 – മിച്ചല്‍ സ്റ്റാര്‍ക്ക് – കെ.കെ.ആര്‍ – 24.75 കോടി
2025 – റിഷബ് പന്ത് – എല്‍.എസ്.ജി – 27 കോടി
Content Highlight: Will Rishabh Pant’s record be broken? Know the expensive players of the IPL in each seasons