| Tuesday, 23rd April 2019, 10:42 am

സീറ്റ് നല്‍കിയില്ലെങ്കില്‍ പാര്‍ട്ടി വിടും: ബി.ജെ.പി എം.പി ഉദിത് രാജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സ്ഥാനാര്‍ത്ഥിയാക്കിയില്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് സ്വതന്ത്രനായി മത്സരിക്കുമെന്ന് ബി.ജെ.പി എം.പി ഉദിത് രാജ്. നോര്‍ത്ത് വെസ്റ്റ് ദല്‍ഹി എം.പിയാണ് ഉദിത് രാജ്.

‘ഞാന്‍ ടിക്കറ്റിനായി കാത്തിരിക്കുകയാണ്. തന്നില്ലെങ്കില്‍ പാര്‍ട്ടിയോട് ഗുഡ്‌ബൈ പറയും’ ഉദിത് രാജ് പറഞ്ഞു.

ദല്‍ഹിയില്‍ ബി.ജെ.പി ആറ് സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. നോര്‍ത്ത് വെസ്റ്റ് ദല്‍ഹിയില്‍ മാത്രമാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനുള്ളത്. തിങ്കളാഴ്ച രാത്രി മുദ്രാവാക്യം വിളിച്ചെത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കൊപ്പം ദല്‍ഹി ബി.ജെ.പി ഓഫീസിലേക്ക് ഉദിത് രാജ് എത്തിയിരുന്നു. ഈ സമയത്ത് നോര്‍ത്ത് വെസ്റ്റ് ദല്‍ഹിയില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കപ്പെടുന്ന പഞ്ചാബി ഗായകന്‍ ഹാന്‍സ് രാജ് ഹാന്‍സും ബി.ജെ.പിയില്‍ ഉണ്ടായിരുന്നു.

ദല്‍ഹിയിലെ ബി.ജെ.പി എം.എല്‍.എമാരില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച എം.പിയാണ് താനെന്നും അര്‍ഹതപ്പെട്ട സീറ്റ് മാത്രമാണ് ചോദിച്ചതെന്നും ഉദിത് രാജ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

സംവരണ സീറ്റായ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തുന്നത് വരെ കാത്തിരിക്കുകയാണ് ഉദിത് രാജ്.

Latest Stories

We use cookies to give you the best possible experience. Learn more