| Sunday, 5th January 2014, 5:28 pm

വില കുറച്ച് ഇന്ത്യന്‍ വിപണി കൈയടക്കാന്‍ ബ്ലാക്ക് ബെറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] വില കുറച്ച് ഇന്ത്യന്‍ വിപണി കയ്യടക്കാനുള്ള ശ്രമത്തിലാണ് ബ്ലാക്‌ബെറി ഇപ്പോള്‍. ഗ്രാമി ജേതാവ് അലിഷ്യ കേയ്‌സിനെ ഇറക്കിയിട്ടും ബ്ലാക്ക് ബെറി 10 വിപണിയില്‍ കാര്യമായി വിജയിച്ചില്ല.

അതിനിടയില്‍ കഴിഞ്ഞ ആഴ്ച അവര്‍ ബ്ലാക്ക് ബെറിയുമായുള്ള പങ്കാളിത്തം അവസാനിപ്പിച്ചിരുന്നു. ബ്ലാക്ക് ബെറി ബോയ്‌സിന്റെ പരസ്യങ്ങള്‍ പോലും ഇന്ത്യക്കാര്‍ മറന്നുപോയിരിക്കാം.

വില കുറച്ച് ഫോണിന്റെ വില്‍പന കൂട്ടാനുള്ള ശ്രമത്തിലാണ് കമ്പനി. ജനുവരിയോടെ തങ്ങളുടെ ബി.ബി10 ഡിവൈസിന്റെ  25000 രൂപ വില വരുന്ന ക്യു 5 ന്റെ വില 20000 ന് താഴെയാക്കാനാണ് തീരുമാനം.

ഡിവൈസിനു പ്രാധാന്യം നല്‍കിയിരുന്ന കമ്പനി ഇനി സോഫ്റ്റ്‌വെയറിലേക്കും സര്‍വ്വീസിലേക്കുമാണ് ശ്രദ്ധ തിരിക്കുന്നത്. കമ്പനിയുടെ അവസാന തന്ത്രമാണിത്.

സാമ്പത്തിക വര്‍ഷത്തിന്റെ കാല്‍ഭാഗം അവസാനിച്ചപ്പോള്‍ 60 ശതമാനം വരുമാനം ലഭിച്ചത് സോഫറ്റ് വെയര്‍ സര്‍വീസസില്‍ നിന്നാണ്. കഴിഞ്ഞ വര്‍ഷം വരെ ഡിവൈസില്‍ നിന്ന് 65 ശതമാനവും സോഫ്റ്റവെയര്‍ സര്‍വീസില്‍ നിന്ന് 35 ശതമാനം വരുമാനവുമാണ് ലഭിച്ചതെന്നും ഇന്ത്യയിലെ ബ്ലാക്ക് ബെറി മാനേജിങ്ങ് ഡയറക്ടറായ സുനില്‍ ലാല്‍വാണി പറഞ്ഞു.

കമ്പനിയുടെ പുതിയ സി.ഇ.ഒ യും സൈബേസിലെ പ്രമുഖനുമായിരുന്ന ജോണ്‍ ചെന്‍ തന്റെ അഴിച്ചു പണി നടത്തി വ്യത്യസ്ത നയതന്ത്രങ്ങള്‍ കൈകൊണ്ടിരുന്നു.

ജൂണില്‍ ഇന്ത്യന്‍ ശാഖയുടെ സി.ഇ.ഒ ആയി നിയമിതനായ സുനില്‍ ലാല്‍വാണി ചാനിന്റെ ടീമിലെ ഭാഗമാണിപ്പോള്‍.

We use cookies to give you the best possible experience. Learn more