ഇന്‍ഡോര്‍: വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ശേഷം ഭാര്യയ്ക്കും മകള്‍ക്കും പ്രതിമാസം 4,500 രൂപ ജീവനാംശം കൊടുക്കണമെന്ന കോടതി ഉത്തരവ് അനുസരിക്കാന്‍ കോണ്‍ഗ്രസ് അധികാരത്തിലേറുന്നതു വരെ സമയം അനുവദിക്കണമെന്ന് ടെലിവിഷന്‍ അഭിനേതാവ് ആനന്ദ് ശര്‍മയുടെ ഹരജി.
കോണ്‍ഗ്രസ് അധികാരത്തിലേറിയതിന് ശേഷം, രാജ്യത്തെ പാവങ്ങള്‍ക്ക് അടിസ്ഥാന വരുമാനം ഉറപ്പു വരുത്തുന്ന ന്യായ് പദ്ധതിയില്‍ നിന്ന് ലഭിക്കുന്ന പണം കൊണ്ട് മുന്‍ ഭാര്യയ്ക്കും മകള്‍ക്കും ജീവനാംശം നല്‍കാമെന്ന് ആനന്ദിന്റെ ഹരജിയില്‍ പറയുന്നു.
മാര്‍ച്ച് 12ന് ആനന്ദിനോട് മകള്‍ക്കും മുന്‍ ഭാര്യയ്ക്കും പ്രതിമാസം 4,500 രൂപ ചെലവിന് നല്‍കണമെന്ന് മധ്യപ്രദേശ് കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ താന്‍ ചെറിയ വേഷങ്ങള്‍ അഭിനയിക്കുന്ന, പ്രാരാബ്ദങ്ങളുള്ള ഒരു അഭിനേതാവാണെന്നും, മാസം 5000 മുതല്‍ 6000 രൂപ മാത്രമാണ് തനിക്ക് വരുമാനം ലഭിക്കുന്നതെന്നും ഇയാള്‍ ഹരജിയില്‍ പറയുന്നു.
പ്രായമായ തന്റെ മാതാപിതാക്കളെ പരിചരിക്കേണ്ട ചുമതലയും തനിക്കുണ്ടെന്ന് ആനന്ദിന്റെ ഹരജിയില്‍ പറയുന്നതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍, ന്യായ് പദ്ധതിയില്‍ നിന്ന് തനിക്ക് ലഭിക്കുന്ന 6000 രൂപയില്‍ നിന്ന് 4500 രൂപ നേരിട്ട് ഭാര്യയുടെ അക്കൗണ്ടിലേക്ക് നല്‍കാന്‍ താന്‍ ഒരുക്കമാണെന്നും ആനന്ദ് കോടതിയെ ബോധിപ്പിച്ചു. ആനന്ദി ന്റെ ആവശ്യം ഏപ്രില്‍ 29ന് കോടതി പരിഗണിക്കും.
രാജ്യത്തെ ജനങ്ങള്‍ക്ക് പ്രതിമാസം 12,000 രൂപ വരുമാനം ഉറപ്പു വരുത്തുന്ന പദ്ധതിയാണ് ന്യായ്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യപ്രചരണ ആയുധവും ഇതു തന്നെയാണ്.