| Tuesday, 21st April 2015, 1:10 pm

യു.ഡി.എഫ് മേഖല ജാഥയുമായി സഹകരിക്കില്ല: ജെ.ഡി.യു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: യു.ഡി.എഫിനുള്ളില്‍ ജെ.ഡി.യുവിനോട് കാണിക്കുന്ന വിവേചനത്തില്‍ പ്രതിഷേധിച്ച് മെയ് 19ന് ആരംഭിക്കുന്ന യു.ഡി.എഫ് മേഖല ജാഥയുമായി സഹകരിക്കില്ലെന്ന് ജനതാദള്‍ യുണൈറ്റഡ് സംസ്ഥാന പ്രസിഡന്റ് എം.പി വിരേന്ദ്ര കുമാര്‍. വടക്കന്‍ ജില്ലകളില്‍ നടക്കുന്ന ജാഥയില്‍
കോഴിക്കോട് നിന്നാരംഭിക്കുന്ന ജാഥ താന്‍ ഉദ്ഘാടനം ചെയ്യില്ലെന്നും വിരേന്ദ്ര കുമാര്‍ യു.ഡി.എഫ് നേതൃത്വത്തെ അറിയിച്ചു.

കോഴിക്കോട് നടന്ന ജനതാദള്‍ നേതൃ യോഗത്തിലാണ് ജാഥ ബഹിഷ്‌കരിക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം ജെ.ഡി.യു കൈക്കൊണ്ടത്. ജാഥയുടെ ക്യാപ്റ്റന്‍ സ്ഥാനം ആര്‍.എസ്.പിക്ക് പോലും ലഭിച്ചു. എന്നാല്‍ ജനതാദളിന് വടക്കന്‍ മേഖല ജാഥയുടെ വൈസ് ക്യാപ്റ്റന്‍ സ്ഥാനമാണ് ലഭിച്ചതെന്നും ജെ.ഡി.യു പരാതിപ്പെടുന്നു.

പ്രശ്‌നത്തില്‍ പരിഹാരം കണ്ടെത്തുന്നതിനായി കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ വിരേന്ദ്ര കുമാറുമായി ചര്‍ച്ച നടത്തും. ഈ മാസം അവസാനമാണ് കൂടിക്കാഴ്ച.

അതേ സമയം മുന്നണിയിലെ പ്രശ്‌നങ്ങളെ പറ്റിയുള്ള വിരേന്ദ്ര കുമാറിന്റെ പരാതിയില്‍ കാര്യമുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. വീരേന്ദ്ര കുമാര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more