| Wednesday, 4th March 2020, 5:14 pm

'പോപ്പുലര്‍ ഫ്രണ്ടിനെ വിമര്‍ശിച്ചാല്‍ പിണറായി വിജയനെ വെട്ടിക്കൊല്ലും'; ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ഭീഷണിക്കത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഡി.വൈ.എഫ്‌.ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീമിനും വധഭീഷണി. പോപ്പുലര്‍ ഫ്രണ്ടിനെ വിമര്‍ശിച്ചാല്‍ വധിക്കുമെന്നാണ് കത്തിലുള്ളത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് കത്ത് ലഭിച്ചത്. സംഭവത്തില്‍ റഹിം തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. കത്ത് പൊലീസിന് കൈമാറി.

റഹീമിനെ അഭിസംബോധന ചെയ്താണ് കത്തെഴുതിയിരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടിനെയും എസ്.ഡി.പി.ഐയേയും തെറി പറഞ്ഞല്ലെയെന്ന് ചോദിച്ചുകൊണ്ടാണ് കത്ത് ആരംഭിക്കുന്നത്. പിണറായിയെയും റഹീമിനെയും നോക്കി വച്ചിട്ടുണ്ടെന്നും കൊന്നുകളയുമെന്നുമാണ് ഭീഷണി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നീ പോയി ഉശിരില്ലാത്ത ബി.ജെ.പിക്കാരോട് വായിട്ടലയ്ക്കണം. ഞങ്ങളോടു വേണ്ട. വീട്ടില്‍ കയറി വെട്ടിക്കൊല്ലുമെന്നും ഇത് ബി.ജെ.പിയോ- ആര്‍.എസ്.എസോ അല്ലെന്നും കത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഭീഷണി സന്ദേശത്തിന്റെ ഉറവിടത്തെ കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളുടെ ഭാഗമായി കടുത്ത വിമര്‍ശനമാണ് എസ്.ഡി.പി.ഐ-പോപ്പുലര്‍ ഫ്രണ്ട് വിഭാഗങ്ങള്‍ക്കെതെിരെ മുഖ്യമന്ത്രി ഉന്നയിച്ചിരുന്നത്.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more