| Thursday, 17th May 2018, 8:27 pm

'മെസിയേയും റൊണാള്‍ഡോയേയും വധിക്കും'; റഷ്യന്‍ ലോകകപ്പ് ചോരയില്‍ മുക്കുമെന്ന് ഐ.എസിന്റെ ഭീഷണി

സ്പോര്‍ട്സ് ഡെസ്‌ക്

മോസ്‌കോ: റഷ്യന്‍ ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഫുട്ബാള്‍ മൈതാനങ്ങളില്‍ ആക്രമണം നടത്തുമെന്ന ഭീഷണിയുമായി ഐ.എസ്. സൂപ്പര്‍താരങ്ങളായ മെസിയേയും റൊണാള്‍ഡോയേയും വധിക്കുമെന്നും ഭീഷണിയിലുണ്ട്.

സിറിയയില്‍ റഷ്യ നടത്തുന്ന ഇടപെടലിനെത്തുടര്‍ന്നാണ് ഐ.എസിന്റെ തീരുമാനം. മെസിയേയും റൊണാള്‍ഡോയേയും സൂചിപ്പിക്കുന്ന ഗ്രാഫിക് ചിത്രങ്ങള്‍ സഹിതം ടെലഗ്രാം വഴിയാണ് ഐ.എസ് ഭീഷണി സന്ദേശം പുറപ്പെടുവിച്ചത്. നിങ്ങളുടെ രക്തം മൈതാനത്തെ നിറയ്ക്കും എന്ന അടിക്കുറിപ്പോടെയാണ് ഭീഷണി.

നേരത്തേയും ലോകകപ്പിന് ഭീഷണിയുമായി ഐ.എസ് രംഗത്തെത്തിയിരുന്നു. മെസിയുടെ ഫോട്ടോ വികൃതമാക്കി താരത്തിനുനേരെയും മുന്‍പും ഭീഷണിയുണ്ടായിരുന്നു.

ഐ.എസിന്റെ തടവില്‍ കഴിയുന്ന തരത്തിലുള്ള മെസിയുടെ ചിത്രം മോര്‍ഫ് ചെയ്ത് തയ്യാറാക്കിയായിരുന്നു ഭീഷണി. കണ്ണില്‍ നിന്നും രക്തം ഒലിച്ചിറങ്ങുന്നതായാണ് മെസിയുടെ ചിത്രം. തടവറയ്ക്കുള്ളില്‍ നില്‍ക്കുന്ന തരത്തിലാണ് ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്.

തോല്‍വിയെന്നത് ഡിക്ഷണറിയില്‍ പോലുമില്ലാത്ത ഒരു സ്റ്റേറ്റുമായാണ് നിങ്ങള്‍ പൊരുതുന്നത് എന്ന വാചകത്തോടെയാണ് പോസ്റ്ററുകള്‍ പുറത്ത് വന്നിരിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more