ന്യൂയോർക്ക് ഫലസ്തീനികൾക്കെതിരായ ഇസ്‌ലാമോഫോബിയയ്ക്കും വംശീയതയ്ക്കുമെതിരെ പോരാടുമെന്ന് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനി.
ബ്രൗൺ യൂണിവേഴ്‌സിറ്റിയിലെ ഫലസ്തീൻ വിദ്യാർത്ഥിനിയെ മുസ്തഫ ഖാർബൗച്ചിനെ ലക്ഷ്യമിട്ട് നടന്ന സൈബർ പ്രചരണത്തെ തുടർന്നാണ് മംദാനിയുടെ പ്രസ്താവന. വിദ്യാർത്ഥിക്ക് വധഭീഷണി നേരിടേണ്ടി വന്നിരുന്നെന്നും അദ്ദേഹം പറഞ്ഞു.
കഫിയ ധരിച്ച ഫോട്ടോ ഓൺലൈനിൽ പ്രചരിച്ചതിനെ തുടർന്നാണ് ഫലസ്തീൻ വിദ്യാർത്ഥിക്ക് നേരെ അക്രമണമുണ്ടായതെന്നും മംദാനി എക്സിലൂടെ പറഞ്ഞു.
മുസ്തഫ ഖാർബൗച്ച് ഒരു ഫലസ്തീനിയായതിനാലാണ് അദ്ദേഹം പീഡനങ്ങളും ഭീഷണികളും നേരിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുസ്തഫയുമായി താൻ സംസാരിച്ചെന്നും അദ്ദേഹത്തെ ന്യൂയോർക്ക് നഗരത്തിലേക്ക് തിരികെ കൊണ്ടുവരാൻ ആഗ്രഹിക്കുന്നുവെന്ന് താൻ പറഞ്ഞെന്നും മംദാനി പറഞ്ഞു.
‘തനിക്കെതിരെ ഗൂഢാലോചന നടത്തിയവർ മാരകമായ ഒരു വെടിവയ്പ്പിന് തന്നെ തെറ്റായി കുറ്റപ്പെടുത്തിയതിയെന്നും ഓൺലൈൻ പീഡനവും വധഭീഷണിയും നേരിട്ടെന്നും ഫോൺ സംഭാഷണത്തിലൂടെ മുസ്തഫ ഖാർബൗച്ച് എന്നോട് പറഞ്ഞു,’ മംദാനി പറഞ്ഞു.
മേയർ എന്ന നിലയിൽ എല്ലാ ന്യൂയോർക്കുകാരെയും വിലമതിക്കുകയും സംരക്ഷിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂയോർക്കിന്റെ എല്ലാ കോണുകളിൽ നിന്നും ഇസ്‌ലാമോഫോബിയയെയും ഫലസ്തീൻ വിരുദ്ധ വംശീയതയെയും ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്തയാഴ്ച സൊഹ്‌റാൻ മംദാനി മേയറായി അധികാരമേൽക്കും.
Content Highlight: Will fight Islamophobia and racism against Palestinians: Sohran Mamdani