| Tuesday, 30th September 2025, 11:20 am

നല്ല അവസരം ലഭിച്ചാൽ മടങ്ങി വരും; എല്ലാവരോടും സ്നേഹം: ജെനീലിയ ഡിസൂസ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികൾക്ക് അടുത്ത വീട്ടിലെ കുട്ടിയാണ് ജെനീലിയ ഡിസൂസ. മലയാളത്തിൽ ഉറുമി എന്ന ഒറ്റ ചിത്രത്തിൽ മാത്രമാണ് അഭിനയിച്ചതെങ്കിലും അന്യ ഭാഷാ ചിത്രങ്ങളിലൂടെ കേരളത്തിൽ ആരാധകരെ നേടാൻ നടിക്ക് സാധിച്ചിട്ടുണ്ട്.

മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നിരവധി ചത്രങ്ങളിൽ ജെനീലിയ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ നടൻ രവി മോഹനെക്കുറിച്ച് സംസാരിക്കുകയാണ് ജെനീലിയ.

തമിഴിൽ 17 വർഷം മുമ്പ് പുറത്തിറങ്ങിയ സന്തോഷ് സുബ്രഹ്‌മണ്യത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. ചിത്രം വൻ ഹിറ്റാകുകയും ഇരുവരെയും പ്രേക്ഷക‍ർ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു.

സന്തോഷ് സുബ്രഹ്‌മണ്യത്തിൽ അഭിനയിക്കുമ്പോൾ ഞാനും രവിയും ചെറിയ കുട്ടികൾ ആയിരുന്നു. സംവിധായകൻ മോഹൻ രാജ സാറിന്റെ പിന്നാലെ ‘അണ്ണാ അണ്ണാ’ എന്ന് വിളിച്ചുകൊണ്ട് നടന്ന പയ്യനാണ് രവി. അവിടെ നിന്ന് ഇന്ന് ഇവിടെ വരെ എത്തി നിൽക്കുമ്പോൾ രവി ഒരു വ്യക്തി എന്ന നിലയിൽ ഒരുപാട് വളർന്നിരിക്കുന്നു. രവി ഇനിയും ഒരുപാട് വളരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. വളരെ നല്ല സ്‌നേഹസമ്പന്നനായ ഒരു വ്യക്തിയാണ് രവി,’ ജനീലിയ ഡിസൂസ പറഞ്ഞു.

രവി മോഹൻ സിനിമ സംവിധാനം ചെയ്യാൻ പോകുന്നു എന്നും കേൾക്കുന്നുണ്ടെന്നും അദ്ദേഹത്തിന് ശല്യമായി താൻ എന്നും രവിയുടെ പിന്നാലെയുണ്ടാകുമെന്നും ജെനീലിയ പറഞ്ഞു.

സിനിമയിൽ നിന്നും വിട്ടുനിന്നതിനെ പറ്റിയും അവർ സംസാരിച്ചു.

‘ഞാൻ വിവാഹം കഴിച്ച് കുട്ടികളായപ്പോൾ അവരെ നോക്കാനായി സിനിമയിൽ നിന്നും വിട്ടു നിന്നതാണ്, എനിക്ക് എല്ലാവരോടും വലിയ സ്‌നേഹമാണ്, നല്ലൊരു അവസരം ലഭിച്ചാൽ ചിലപ്പോൾ മടങ്ങി വന്നേക്കാം,’ ജെനീലിയ പറഞ്ഞു.

ചെന്നൈയിൽ നടന്ന രവി മോഹൻ സ്റ്റുഡിയോസ് എന്ന പ്രൊഡക്ഷൻ കമ്പനിയുടെ ലോഞ്ചിലാണ് ജെനീലിയ സംസാരിച്ചത്.

Content Highlight: Will come back if I get a good opportunity says Genelia

We use cookies to give you the best possible experience. Learn more