കൊച്ചി: പെരുമ്പാവൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍ദോസ് കുന്നപ്പിള്ളിക്ക് എം.എല്‍.എ ഓഫീസ് നഷ്ടമായി. എം.എല്‍.എ ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിട ഉടമയുടെ ഭാര്യ നഗരസഭയിലേക്ക് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ചിരുന്നു. എന്നാല്‍ ഇവരെ നഗരസഭ ചെയര്‍പേഴ്‌സണ്‍ ആക്കണമെന്ന ആവശ്യം നേതൃത്വം പരിഗണിച്ചില്ല. ഇതോടെയാണ് എം.എല്‍.എയ്ക്ക് ഓഫീസ് നഷ്ടമായത്.
ഉടമ ഓഫീസിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും എം.എല്‍.എ ഓഫീസിന്റെ ബോര്‍ഡ്ഇളക്കിമാറ്റുകയുമായിരുന്നു.
ഡിസംബര്‍ ആദ്യത്തോടെയാണ് പെരുമ്പാവൂര്‍ നഗരസഭയിലെ 20ാം വാര്‍ഡിലെ വീട്ടിലേക്ക് എം.എല്‍.എ ഓഫീസ് മാറ്റിയത്. എന്നാല്‍ വാടക കരാര്‍ എഴുതിയിരുന്നില്ല.
കെട്ടിട ഉടമയുടെ ഭാര്യ ജെസി ഈ വാര്‍ഡിലെ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തെരഞ്ഞടുപ്പിന് ശേഷം നഗരസഭ അധ്യക്ഷ സ്ഥാനത്തിനായി മൂന്ന് പേര്‍ അവകാശവാദം ഉന്നയിച്ചതോടെ ഡി.സി.സി ഇടപെട്ട് വോട്ടെടുപ്പിലൂടെ കെ.എസ്. സംഗീതയെ ചെയര്‍പേഴ്‌സണായി തെരഞ്ഞടുക്കുകയായിരുന്നു.
ഇതിനു പിന്നാലെ കെട്ടിടം ഒഴിയാന്‍ ഉടമ ആവശ്യപ്പെട്ടതായാണ് വിവരം. എന്നാല്‍ ഇന്ന് രാവില ജീവനക്കാര്‍ ഓഫീസിലെത്തിയപ്പോള്‍ എം.എല്‍.എ ഓഫീസിന്റെ ബോര്‍ഡ് ഇളക്കി മാറ്റി റോഡരികില്‍ തള്ളിയ നിലയിലായിരുന്നു.
നിലവില്‍ മറ്റൊരു ഓഫീസിലേക്ക് മാറുമെന്ന് ഓഫീസ് ജീവനക്കാര്‍ അറിയിച്ചു.
അതേസമയം ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ട കെ.എസ്. സംഗീത രാഹുകാലം നോക്കിയാണ് സ്ഥാനാരോഹണം നടത്തിയത്. 11:15ന് തെരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും 12 മണി കഴിഞ്ഞാണ് സ്ഥാനമേറ്റത്. ഇത് വലിയ വിവാദമായിട്ടുണ്ട്.
Content Highlight: Wife not made chairperson; Eldhose Kunnappilly loses MLA office