| Friday, 20th June 2025, 5:09 pm

പുറത്തായത് രണ്ട് സൂപ്പര്‍ താരങ്ങള്‍; ഫൈനലിലെ തോല്‍വിക്ക് പുറമെ ഓസ്‌ട്രേലിയയ്ക്ക് എട്ടിന്റെ പണി!

സ്പോര്‍ട്സ് ഡെസ്‌ക്

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 2023 – 25 സൈക്കിളില്‍ ഓസ്ട്രേലിയയെ തോല്‍പ്പിച്ച് സൗത്ത് ആഫ്രിക്ക ജേതാക്കളായിരുന്നു. 27 വര്‍ഷങ്ങളുടെ കിരീട വരള്‍ച്ച അവസാനിപ്പിച്ചാണ് പ്രോട്ടിയാസ് കിരീടം നേടിയിരുന്നത്. 2025- 27 ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിള്‍ ആരംഭിച്ചതോടെ ഓസ്‌ട്രേലിയക്ക് ഇനി നേരിടാനുള്ളത് വെസ്റ്റ് ഇന്‍ഡീസിനെയാണ്.

ജൂണ്‍ 25ന് ആരംഭിക്കുന്ന മൂന്ന് ടെസ്റ്റ് മത്സരങ്ങളടങ്ങുന്ന പരമ്പരയാണ് ഓസീസിനുള്ളത്. കെന്‍സിങ്ടണ്‍ ഓവല്‍ ബാര്‍ബഡോസില്‍ നടക്കാനിരിക്കുന്ന മത്സരത്തിന് മുന്നോടിയായി ഓസ്‌ട്രേലിയയ്ക്ക് വമ്പന്‍ തിരിച്ചടിയാണ് സംഭവിച്ചിരിക്കുന്നത്.

സൂപ്പര്‍ താരങ്ങളായ മാര്‍നസ് ലബുഷാനും സ്റ്റീവ് സ്മിത്തും വിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ നിന്ന് പുറത്തായിരിക്കുകയാണ്. സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ നടന്ന ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പരിക്ക് പറ്റിയതിനെത്തുടര്‍ന്നാണ് സ്മിത്തിനും ലബുഷാനും പുറത്തിരിക്കേണ്ടി വന്നത്. ആദ്യ ടെസ്റ്റില്‍ ഇരു താരങ്ങളും ഉണ്ടാകില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയയാണ് അറിയിച്ചത്.

അതേസമയം സ്മിത്തിനും മാര്‍നസ് ലാബുഷാഗിനും പകരം യുവ ഓപ്പണര്‍ സാം കോണ്‍സ്റ്റസും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോഷ് ഇംഗ്ലിസും ടീമിലെത്തുമെന്നും ചീഫ് സെലക്ടര്‍ ജോര്‍ജ് ബെയ്ലി പറഞ്ഞു.

‘സ്റ്റീവ്, മാര്‍നസ് എന്നിവര്‍ക്ക് പകരം ജോഷിനും സാമിനും അവസരം നല്‍കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. അവരുടെ പുതിയ ടെസ്റ്റ് കരിയര്‍ മുന്നോട്ട് കൊണ്ടുപോകാന്‍ അവസരം ലഭിക്കുന്നത് കാണാന്‍ ഞങ്ങള്‍ക്കും ആവേശമുണ്ട്. മാര്‍നസിന് തന്റെ കഴിവ് പുറത്തെടുക്കാന്‍ സാധിച്ചാല്‍ ഈ ടീമിലെ വളരെ പ്രധാനപ്പെട്ട ഒരു അംഗമാകാന്‍ കഴിയും,’ ബെയ്ലി പറഞ്ഞു.

Content Highlight: WI VS AUS: Australia Have Big Setback Ahead Of West Indies Test Series

We use cookies to give you the best possible experience. Learn more