| Saturday, 7th February 2026, 11:52 am

എന്തിനാണ് ജമാഅത്തെ ഇസ്‌ലാമിയോടൊപ്പം സര്‍ക്കാര്‍ കമ്മിറ്റിയിലിരുന്നത്; അധികാരത്തിന്റെ കോലുമുട്ടായി ഊമ്പാന്‍ ജമാഅത്ത് പ്രശ്‌നമല്ലായിരുന്നോ? കാന്തപുരം വിഭാഗത്തിനെതിരെ ഷാഫി ചാലിയം

നിഷാന. വി.വി

തിരുവനന്തപുരം: കാന്തപുരം വിഭാഗത്തിനെതിരെ വിമര്‍ശനവുമായി മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം.

ജമാഅത്തെ ഇസ്‌ലാമി പിന്തുണ പ്രഖ്യാപിച്ചാല്‍ സ്വീകരിക്കുമെന്നും ജമാഅത്തെ ഇസ്‌ലാമി മതരാഷ്ട്രവാദം ഉപേക്ഷിച്ചുവെന്നുമുള്ള പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രസ്താവനയ്ക്ക് പിന്നാലെ മാതൃഭൂമി ന്യൂസില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചര്‍ച്ചക്കിടെ സുന്നി ആക്ടീവിസ്റ്റ് ജവാദ് മുസ്താഫിയുടെ പരാമര്‍ശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജമാഅത്തെ ഇസ്‌ലാമിയുടെ കൂടെ കമ്മിറ്റികളില്‍ ഇരുന്നത് എന്തിനാണെന്നും അപ്പോള്‍ ജമാഅത്തെ ഇസ്‌ലാമിയുടെ മതരാഷ്ട്രവാദവും നിലപാടുകളുമൊന്നും പ്രശ്‌നമായിരുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു.

‘എന്തിനാണ് ജമാഅത്തെ ഇസ്‌ലാമിയോടോപ്പം വിവിധ സര്‍ക്കാര്‍ കമ്മിറ്റിയില്‍ അഞ്ച് വര്‍ഷം ഇരുന്നത്. അന്നേരം ഒരു അയിത്തവുമില്ലല്ലോ. അധികാരത്തിന്റെ കോലുമിട്ടായി ഊമ്പാന്‍ ഇവര്‍ക്ക് ജമാഅത്തെ ഇസ്‌ലാമിയൊന്നും പ്രശ്‌നമല്ല,’ ഷാഫി ചാലിയം പറഞ്ഞു.

എന്നാല്‍ കാന്തപുരം വിഭാഗത്തെ കുറിച്ചാണോ പറയുന്നത് വിവാദമാവുമെന്ന ആങ്കറിന്റെ ഇടപെടലിനെ തുടര്‍ന്ന് കാന്തപുരം വിഭാഗത്തെയെന്നല്ല ഒരു വിഭാഗത്തെയും കുറിച്ചല്ല പറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.

‘ഞാനൊരു വിഭാഗത്തെയല്ല പറഞ്ഞത്. ഇത്തരം അസ്പര്‍ശതയുണ്ടെങ്കില്‍ അങ്ങനെയും ചെയ്യാന്‍ പാടുണ്ടോയെന്ന ന്യായമായ ചോദ്യമുണ്ടെന്നും അല്ലാതെ ആ വിഭാഗവുമായുള്ള പ്രശ്‌നമല്ലെന്നും ഷാഫി ചാലിയം പറഞ്ഞു.

എത്ര ബഹുമാനത്തോടെയാണ് കാന്തപുരം എ.പി അബൂബക്കര്‍ അടക്കമുള്ള നേതാക്കള്‍ പ്രതിപക്ഷ നേതാവിനോട് പെരുമാറുന്നതെന്നും ഇദ്ദേഹത്തിന് മാത്രമാണ് പ്രതിപക്ഷ നേതാവിനോട് പ്രശ്‌നമെന്നും ജവാദ് മുസ്താഫിയെ കുറിച്ച് അദ്ദേഹം പറഞ്ഞു.

Content Highlight: Why was Jamaat-e-Islami in the government committee? Wasn’t Jamaat a problem to be a pillar of power? Shafi’s rant against Kanthapuram faction

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more