| Saturday, 30th March 2019, 10:07 pm

ബംഗ്ലാദേശ് രൂപീകരണത്തിന്റെ ക്രെഡിറ്റ് ഇന്ദിരാ ഗാന്ധിക്ക് കൊടുക്കാമെങ്കില്‍ ബാലാക്കോട്ട് അക്രമത്തിന്റെ ക്രെഡിറ്റ് എന്തു കൊണ്ട് മോദിക്ക് നല്‍കിക്കൂടാ?; രാജ്‌നാഥ് സിങ്ങ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 1971ല്‍ പാകിസ്ഥാനെ രണ്ടായി വിഭജിച്ച് ബംഗ്ലാദേശ് രൂപീകരിച്ചതിന്റെ ക്രെഡിറ്റ് ഇന്ദിരാ ഗാന്ധിക്ക് കൊടുക്കാമെങ്കില്‍ പാകിസ്ഥാനിലെ ബാലാക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന്റെ ഖ്യാതി എന്തു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്‍കിക്കൂടെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങ്. ഗുജറാത്തില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി.

“പാകിസ്ഥാനെ രണ്ടായി വിഭജിച്ചതിന്റെ മേന്മ നമ്മുടെ സൈന്യത്തിന് അവകാശപ്പെട്ടതാണ്. ഒന്ന് പാകിസ്ഥാന്‍ ആയി നിലനിന്നപ്പോള്‍, മറ്റേത് ബംഗ്ലാദേശ് ആയി. യുദ്ധത്തിന് ശേഷം എ.ബി വാജ്‌പേയി പാര്‍ലമെന്റില്‍ ഇന്ദിരാ ഗാന്ധിയെ പ്രശംസിച്ചു. രാജ്യം മുഴുവന്‍ അവരെ പ്രശംസിച്ചു”- ബംഗ്ലാദേശ് വിമോചന സമരത്തെ പരാമര്‍ശിച്ച് രാജ്‌നാഥ് പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പാര്‍ട്ടു ചെയ്യുന്നു.

Also Read കോണ്‍ഗ്രസ് അധികാരത്തിലെത്തുന്നത് വരെ കാത്തിരിക്കണം; മുന്‍ ഭാര്യയ്ക്കും മകള്‍ക്കും ജീവനാംശം നല്‍കാന്‍ ആവശ്യപ്പെട്ട കോടതിയോട് അഭിനേതാവിന്റെ വിചിത്ര ആവശ്യം

“നമ്മുടെ 40ാളം ജവാന്മാര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ മോദി സൈന്യത്തിന് തിരിച്ചടിക്കാനുള്ള സ്വാതന്ത്ര്യം നല്‍കി. നമ്മുടെ പ്രധാനമന്ത്രി അത്തരം ഒരു ധീരമായ തീരുമാനം എടുത്തിട്ടുണ്ടെങ്കില്‍ ഞാന്‍ അദ്ദേഹത്തെ പ്രശംസിക്കും രാജ്‌നാഥ് പറഞ്ഞു”- പുല്‍വാമ ഭീകരാക്രമണത്തെ പരാമര്‍ശിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.

2008ലെ മുംബൈ ഭീകരാക്രമണത്തില്‍ തിരിച്ചടിക്കാന്‍ അധികാരത്തിലിരുന്ന കോണ്‍ഗ്രസ് അന്ന് തയ്യാറായില്ലെന്നും കേന്ദ്ര മന്ത്രി കുറ്റപ്പെടുത്തി. “26/11 ആക്രമണം നടക്കുമ്പോള്‍ കോണ്‍ഗ്രസ് ആയിരുന്നു അധികാരത്തില്‍. അവര്‍ക്ക് അന്ന് പാകിസ്ഥാനെതിരെ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. രാഷ്ട്രീയ അധികാരവും സൈന്യവും ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണെങ്കില്‍, ഒരു രാജ്യത്തിനും നമ്മുടെ സൈന്യത്തെ വെല്ലുവിളിക്കാനാകില്ലെന്ന് എനിക്ക് ഉറപ്പു തരാന്‍ കഴിയും”- രാജ്‌നാഥ് പറയുന്നു.

Latest Stories

We use cookies to give you the best possible experience. Learn more