| Saturday, 26th September 2026, 5:15 pm

'ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ചുകൂടെ, ജയിച്ചാല്‍ കേന്ദ്രമന്ത്രിയാകാമെന്നും വാഗ്ദാനം': ഗ്യാനേഷിനെതിരെ ജിജി തോംസണ്‍

അഞ്ജു ചന്ദ്രന്‍

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍. ബി.ജെ.പിയില്‍ ചേര്‍ന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഗ്യാനേഷ് കുമാര്‍ തന്നോട് ആവശ്യപ്പെട്ടിരുന്നെന്ന് ജിജി തോംസണ്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

മത്സരത്തില്‍ വിജയിച്ചാല്‍ കേന്ദ്രമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാമെന്ന് വാഗ്ദാനം നല്‍കിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2016ല്‍ സര്‍വീസില്‍ ഇരിക്കെ ദല്‍ഹിയിലേക്കുള്ള ഒരു വിമാനയാത്രയ്ക്കിടയിലാണ് സംഭവം നടന്നത്.

ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിച്ച ശേഷം ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍ ഇത്തരം ഒരു ഓഫര്‍ മുന്നോട്ടുവെക്കേണ്ടത് ഗ്യാനേഷ് കുമാര്‍ അല്ലാല്ലോയെന്നും അദ്ദേഹത്തിന്റെ ഈ നീക്കം തന്നെ അത്ഭുതപ്പെടുത്തിയെന്നും ജിജി തോംസണ്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തനിക്ക് താത്പര്യമില്ലെന്ന് വ്യക്തമാക്കി അന്നേ ദിവസം തന്നെ ഈ നിര്‍ദേശം നിരസിക്കുകയായിരുന്നുവെന്നും ജിജി തോംസണ്‍ ഏഷ്യാനെറ്റിനോട് പറഞ്ഞു.

Content Highlights: ‘Why not contest on a BJP ticket? Promised a Union Minister post if victorious’: Jiji Thomson against Gyanesh.

 
അഞ്ജു ചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more