| Tuesday, 1st September 2020, 1:32 pm

മാവേലി ഒരു ക്ഷത്രിയന്‍, പുലയന്‍, മുസ്‌ലിം മൂന്ന് ശക്തമായ കാരണങ്ങള്‍

ഫിറോസ് ഹസ്സന്‍

മാവേലി ഒരു ക്ഷത്രിയനായിരിക്കാം എന്നതിന് മൂന്ന് തെളിവുകളുണ്ട്. ഒന്ന്, കുലധര്‍മ്മം അനുസരിച്ച്
അയാള്‍ ശത്രുക്കളോട് യുദ്ധം ചെയ്തു. രണ്ട്, അയാള്‍ ഒരു ദേശത്തിന്റെ ഭരണാധികാരി ആയിരുന്നു
മൂന്ന്, അയാള്‍ ബ്രാഹ്മണര്‍ക്ക് ദാനം ചെയ്യുന്നതില്‍ ഒരു ലോഭവും കാണിച്ചിരുന്നില്ല.

എന്നാല്‍ മാവേലി ഒരു അസുരനായിരുന്നു എന്നതിനും ശക്തമായ മൂന്ന് തെളിവുകള്‍ ഉണ്ട്. ഒന്ന്
അയാള്‍ ദേവന്‍മാരുമായി നിരന്തരം കലഹിച്ചിരുന്നു, രണ്ട് അന്തിമമായി ഒരു അവതാര പുരുഷനാല്‍
അയാള്‍ നിഗ്രഹിക്കപെട്ടു. മൂന്ന്, അദ്ദേഹത്തിന്റെ പരമ്പരകളെ കുറിച്ചോ താവഴികളെ കുറിച്ചോ ഒരടയാളവും പിന്നീടേക്ക് ശേഷിച്ചിരുന്നില്ല.

എന്നാല്‍ മാവേലി ഒരു പുലയനായിരുന്നു എന്നതിനും ശക്തമായ മൂന്ന് തെളിവുകള്‍ ഉണ്ട്.
ഒന്ന്, അദ്ദേഹത്തിന്റെ ഭൂമി മുഴുവന്‍ ബ്രാഹ്മണനാല്‍ തട്ടിയെടുക്കപ്പെട്ടു
രണ്ട്, അതിനീചമായ രീതിയില്‍ ഭൂമിക്കടിയിലേക്ക് ചവിട്ടി താഴ്ത്തപെട്ടപ്പോഴും
വര്‍ഷാവര്‍ഷം തിരികേ വരാം എന്ന വ്യാജമായ ഒരു വാഗ്ദാനത്തെ അദ്ദേഹത്തിന് സ്വീകരിക്കേണ്ടതായ് വന്നു. മൂന്ന്, ചക്രവര്‍ത്തിയായിരുന്നിട്ടും നീതിമാനായിരുന്നിട്ടും എകനായി തന്റെ അന്ത്യത്തെ അഭിമുഖീകരിക്കേണ്ടി വന്നു.

എന്നാല്‍ മാവേലി ഒരു മുസ്ലിം ആയിരുന്നു എന്നതിന് അതിശക്തമായ മൂന്ന് തെളിവുകളുണ്ട്
ഒന്ന്, ചതിയായിരുന്നു എന്നറിഞ്ഞിട്ടും തന്റെ വാഗ്ദാനത്തില്‍ തന്നെ ഉറച്ചു നിന്നു.
രണ്ട്, മനുഷ്യര്‍ എല്ലാവരും ഒന്നുപോലെയാണ് എന്ന തത്വത്തില്‍ വിശ്വസിച്ചു
മൂന്ന്, അധികാരത്തിന്റെ യുക്തി തന്ത്രങ്ങള്‍ക്ക് വഴങ്ങാന്‍ അന്ത്യം വരേയും അയാള്‍ കൂട്ടാക്കിയില്ല.

യേശു എന്നാല്‍ എന്ന കവിതയോട് കടപ്പാട്. ഒപ്പം അതിന്റെ വിവര്‍ത്തകനായ പ്രിയ ചങ്ങാതി ഗോപീകൃഷ്ണനോടും.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഫിറോസ് ഹസ്സന്‍

Latest Stories

We use cookies to give you the best possible experience. Learn more